പാലക്കാട്: ഓണക്കാലത്ത് മറുനാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒഡീഷയിലെ സാമ്പൽപൂരിൽ നിന്ന് എറണാകുളത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഇരുവശത്തേക്കുമായി ആറ് സർവീസ് ആണ് ഉണ്ടാവുക. ആഗസ്റ്റ് 19 മുതൽ സെപ്തംബർ 2 വരെ ബുധനാഴ്ചകളിൽ രാവിലെ 11.35നു സാമ്പൽപൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ(08311) വെള്ളിയാഴ്ച രാവിലെ 5.40ന് എറണാകുളത്തെത്തും. ആഗസ്റ്റ് 21 മുതൽ സെപ്തംബർ 4 വരെ വെള്ളിയാഴ്ചകളിൽ രാവിലെ 8.40ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന മടക്കട്രെയിൻ(08312) പിറ്റേന്ന് രാത്രി 11.15ന് സാമ്പൽപൂരിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |