SignIn
Kerala Kaumudi Online
Thursday, 06 August 2026 2.05 PM IST

കാലിക്കറ്റിൽ സി.എച്ച് ചെയർ ശിൽപ്പശാല 8ന്

f
D

മലപ്പുറം: 'കേരളവും മലബാറും തമ്മിലുള്ള വികസനത്തിലെ അസന്തുലിതത്വം' എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയർ എട്ടിന് പഠന ശിൽപ്പശാല സംഘടിപ്പിക്കും. യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ രാവിലെ 10ന് മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. പൊതുചെലവഴിക്കൽ, ഉന്നതവിദ്യാഭ്യാസം, മത്സ്യബന്ധനം എന്നീ മേഖലകളിലെ വികസന അസന്തുലിതാവസ്ഥയും പരിഹാരങ്ങളുമാണ് ശിൽപ്പശാലയിൽ ചർച്ച ചെയ്യുന്നത്. ഡോ. ജി.മോഹൻ ഗോപാൽ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. അമൃത് ജി. കുമാർ, ഡോ. ജോസ് സെബാസ്റ്റ്യൻ വിഷയങ്ങൾ അവതരിപ്പിക്കും. രജിസ്ട്രേഷന് 9847648664. വാർത്താസമ്മേളനത്തിൽ സംഘാടകരായ ബാപ്പുട്ടി പലാഴി, അഷ്‌റഫ് തൂണേരി, ഇഖ്ബാൽ എറമ്പത്ത് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL