SignIn
Kerala Kaumudi Online
Saturday, 08 August 2026 4.22 AM IST

മൂടാടി സഹ.ബാങ്ക് സുവർണ ജൂബിലി ആഘോഷ സമാപനം

photo

കൊയിലാണ്ടി: മുടാടി സർവീസ് സഹകരണ ബാങ്ക് സൂവണ ജൂബിലി ആഘോഷ സമാപനം അഡ്വ.കെ.പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി അഖില അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ആരംഭിച്ച കർഷക സേവാ കേന്ദ്രവും വളംഡിപ്പോ കെട്ടിടവും എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.വിജയരാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭവനരഹിതരായ മൂന്ന് കുടുംബങ്ങൾക്ക് ബാങ്ക് സെക്രട്ടറി കെ.പി ബിനേഷ് ഭവന സഹായനിധി കൈമാറി. സ്‌മരണിക പ്രകാശനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലത.പി.എം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി.കെ ശ്രീകുമാർ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് കെ. എം കുഞ്ഞിക്കണാരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL