മുക്കം: മലയോര മേഖലയുടെ ടൂറിസം വികസനത്തിന് മുക്കത്ത് ബാറുകളും വിദേശ മദ്യഷോപ്പുകളും അനിവാര്യമാണെന്ന മുക്കം നഗരസഭയുടെ പരസ്യ പ്രഖ്യാപനം നഗരസഭ ഭരണ സമിതിക്കും അവരെ നയിക്കുന്ന പാർട്ടിക്കും വൻകിട മദ്യലോബികളുമായുള്ള കൂട്ടുകച്ചവടത്തിനു തെളിവാണെന്ന് മുസ്‌ലിംലീഗ് മുക്കം നഗരസഭ കമ്മിറ്റി. മുക്കത്തെ ബീവറേജ് ഔട്ട്ലറ്റിന് ലൈസൻസ് പുതുക്കി നൽകുന്നതിനെതിരെ മുസ്‌ലിംലീഗ് നടത്തിയ സമരത്തിൽ വിറളി പൂണ്ട നഗരസഭാഭരണ സമിതിക്ക് മാന്യമായി മറുപടിയോ വിശദീകരണമോ നൽകാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ഈ പ്രഖ്യാപനമെന്നും ടൂറിസത്തിന്റെ പേരിൽ മലയോര മേഖലയെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നഗരസഭാധികൃതരുടെ നീക്കത്തെ ശക്തമായി നേരിടുമെന്നും പ്രസിഡന്റ് എ.എം. അബൂബക്കർ ,ജനറൽ സെക്രട്ടറി ഐ.പി. ഉമർ, ട്രഷറർ അബു മുണ്ടുപാറ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |