വടകര: വിദ്യാഭ്യാസവകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കെ.ടി വേണുഗോപാലന്റെ നിര്യാണത്തിൽ കാർത്തികപ്പള്ളി അർപ്പണ വിജ്ഞാനവേദി ഓഡിറ്റോറിയത്തിൽ നടന്ന സർവകക്ഷി യോഗം അനുശോചിച്ചു. ഏറാമല ഗ്രാമപഞ്ചായത്തംഗം രമ്യത ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുനിൽബാബു കോറോത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി. ഹരീന്ദ്രനാഥ് അനുസ്‌മരണ പ്രഭാഷണം നടത്തി. കൊടക്കാട്ട് രാജഗോപാലൻ, കെ.പി. ആകാശ്‌രാജ്, പാറക്കൽ രവി , ടി.കെ. വാസു , മുരിക്കുള്ളതിൽ വിനോദൻ, കെ.പി. കുഞ്ഞിരാമൻ , കൊടക്കാട്ട് രാഘവൻ, പി.കെ. പ്രീയേഷ് , കെ.പി. സദു എന്നിവർ പ്രസംഗിച്ചു. കെ.പി. കുമാരൻ സ്വാഗതവും കണ്ണിപ്പൊയിൽ വിജയൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |