കൊല്ലം: കഴിഞ്ഞ വെള്ളിയാഴ്ച വള്ളം മറിഞ്ഞ് കടലിൽ കാണാതായ നീണ്ടകര സ്വദേശിയായ ഗൗതം കൃഷ്ണയ്ക്കായി ഇന്നലെ ഊർജ്ജിത തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ഗൗതംകൃഷ്ണയുടെ അമ്മ കഴിഞ്ഞദിവസം കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെയാണ് ഇന്നലെ തെരച്ചിൽ ഊർജ്ജിതമാക്കിയത്.
മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പൊലീസ്, കോസ്റ്റ്ഗാർഡ് എന്നിവയും ഫിഷിംഗ് പട്രോൾ-സ്പീഡ് ബോട്ടുകൾ, ലൈഫ് ഗാർഡുകൾ, കോസ്റ്റൽ പൊലീസ് ബോട്ടുകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു തെരച്ചിൽ. ഡ്രോൺ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തെരച്ചിൽ പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |