
കൊല്ലം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി സംഘടിപ്പിക്കുന്ന കെ.സി.എൽ ഫാൻ ലീഗ് കൊല്ലത്ത് ഇന്നും നാളെയുമായി നടക്കും. ഏഴുകോണിലെ എസ്.എൻ.ജി സ്പോർട്സ് ടർഫിലാണ് മത്സരങ്ങൾ. ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 32 ടീമുകൾ മാറ്റുരയ്ക്കും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും ട്രോഫിയും ലഭിക്കും. ജില്ലാതലത്തിൽ ചാമ്പ്യന്മാരാകുന്ന ടീമുകൾ സംസ്ഥാനതല മത്സരങ്ങളിലേക്ക് യോഗ്യത നേടും. സംസ്ഥാനതല ഫൈനലിൽ വിജയിക്കുന്ന ടീമിന് 30000 രൂപയും കെ.സി.എൽ ഫാൻ ലീഗ് ചാമ്പ്യൻസ് ട്രോഫിയും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |