
കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ലിയോ ബെന്നറ്റിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.ഗാഥ ഉദ്ഘാടനം ചെയ്തു. ഡോ. ലിയോ ബന്നറ്റ്, ഡോ. അനില മേരി, എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി ഖുശി ഗോപിനാഥ്, ആർ.രതീഷ് കുമാർ, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |