SignIn
Kerala Kaumudi Online
Saturday, 08 August 2026 4.23 AM IST

കാസർകോട്ട് അതിശക്തമഴ തുടരുന്നു കോട്ടമലയിൽ ഉരുൾപൊട്ടി

kottamala

കാസർകോട്:വെള്ളിയാഴ്ചയുണ്ടായ അതീതീവ്ര മഴയിൽ നർക്കിലക്കാട് ചിറ്റാരിക്കാൽ റോഡിൽ കോട്ടമല എസ്റ്റേറ്റിന് സമീപത്ത് ഉരുൾപൊട്ടി ആളപായമില്ല.നർക്കിലക്കാടിന് സമീപമുള്ള വരക്കാട് അമ്പലത്തിന്റെ ഓഡിറ്റോറിയം ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. മലയോരത്തെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

ചിറ്റാരിക്കാൽ മാലോം മലയോര ഹൈവേയിൽ മണ്ണിടിഞ്ഞു. തെക്കിൽ ആലട്ടി റോഡിൽ കൊളത്തൂർ വില്ലേജ് പരിധിയിൽ ഹെയർപിൻ വളവിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു.മലയോര ഗ്രാമങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, പുഴയോയോരത്ത് താമസിക്കുന്നവർ, എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL