
കാഞ്ഞങ്ങാട് : ഹോസ്ദുർഗ് പബ്ലിക് സർവ്വന്റ്സ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും നവമുദ്ര പുരസ്കാര വിതരണവും കാഞ്ഞങ്ങാട് നഗരസഭചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. ബാലഗോപാലൻ കാഞ്ഞങ്ങാട് നവമുദ്ര പുരസ്കാരവും സുനിമോൾ ബളാൽ,, അനിൽ നീലാംബരി എന്നിവർ പ്രത്യേക ജൂറി പുരസ്കാരവും ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് കെ.വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു ജോയിന്റ് രജിസ്ട്രാർ എ.സുനിൽ കുമാർ മുഖ്യാതിഥിയായി. അസിസ്റ്റന്റ് രജിസ്റ്റർ എൻ.ആർ.ബിന്ദുമോൾ, വിവിധ യൂണിയൻ ഭാരവാഹികളായ കെ.വി.സുജാത, മധു കരിമ്പിൽ, എ.ജയേഷ്, വിപിൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.എം.ബിജു പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ഭരണസമിതി അംഗം കെ.വി.ഭരതൻ സ്വാഗതവും സംഘം സെക്രട്ടറി എ.ടി.വി ഗായത്രി. നന്ദിയും പറഞ്ഞു. സംഘം മുൻ പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, വിവിധ സംഘടനാ പ്രവർത്തകർ, ജീവനക്കാർ പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |