SignIn
Kerala Kaumudi Online
Saturday, 08 August 2026 4.23 AM IST

കെടാമംഗലം സാംസ്കാരികോത്സവം 9 മുതൽ 13 വരെ ചങ്ങമ്പുഴ പാർക്കിൽ  

kedamangalam

കൊച്ചി: കാഥികൻ കെടാമംഗലം സദാനന്ദന്റെ ജന്മശതാബ്ദിയുടെ ഭാഗമായി യുവകലാസാഹിതിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ 9 മുതൽ 13 വരെ കെടാമംഗലം സാംസ്കാരികോത്സവം സംഘടിപ്പിക്കും. അഞ്ചു ദിവസവും കഥാപ്രസംഗങ്ങളുണ്ടാകും. 9ന് വൈകിട്ട് 5ന് സാംസ്കാരികോത്സവം സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ശാരദ മോഹൻ അദ്ധ്യക്ഷയാകും. കെടാമംഗലം സദാനന്ദൻ സ്മാരക പുരസ്‌കാരം സാഹിത്യകാരൻ സി. രാധാകൃഷണന് സംവിധായകൻ വിനയൻ സമർപ്പിക്കും.

10ന് വൈകിട്ട് 5ന് നാടകവേദിയും സമകാലിക രംഗപരീക്ഷണങ്ങളും എന്ന സിമ്പോസിയം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സഹീർ അലി ഉദ്‌ഘാടനം ചെയ്യും. ശ്രീമൂലനഗരം മോഹൻ അദ്ധ്യക്ഷനാകും. സിനിമാതാരം മുത്തുമണി മുഖ്യാതിഥിയാകും.

11ന് വൈകിട്ട് 5ന് കഥാപ്രസംഗവും ജെൻസി കാലവും എന്ന സിമ്പോസിയം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. സംവിധായിക ഷേർലി സോമസുന്ദരവും നടി അനന്യയും പങ്കെടുക്കും.

12ന് വൈകിട്ട് 5ന് സിനിമയും മാറുന്ന കാലവും എന്ന സിമ്പോസിയം സിനിമാതാരം ഇർഷാദ് ഉദ്‌ഘാടനം ചെയ്യും. സംവിധായകൻ സലാം ബാപ്പുവും നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണനും പങ്കെടുക്കും.

13ന് വൈകിട്ട് 5ന് സമാപന സമ്മേളനം മുൻമന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്യും. ജോർജ് വെട്ടിക്കുഴി, ഗാനരചയിതാവ് ഷിബു ചക്രവർത്തി, കലാമണ്ഡലം സുമതി എന്നിവർക്ക് കെടാമംഗലം സദാനന്ദൻ പുരസ്‌കാരം എൻ. അരുൺ സമർപ്പിക്കും. കുക്കു പരമേശ്വരൻ, സോഹൻ സീനുലാൽ, ഷാജു നവോദയ, വിനോദ് കെടാമംഗലം എന്നിവർ മുഖ്യാതിഥികളാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL