SignIn
Kerala Kaumudi Online
Wednesday, 05 August 2026 10.51 AM IST

സമരം നിറുത്താൻ കത്തു നൽകി മന്ത്രി എൻ. ഷംസുദ്ദീൻ 

n-shamsudheen

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എൻ.ഷംസുദ്ദീൻ കത്തു നൽകി. രണ്ടു മാസത്തെ സാവകാശം നൽകണമെന്ന് കത്തിൽ പറയുന്നു. ഈ വിഷയത്തിൽ അസോസിയേഷൻ പ്രതിനിധികളുമായി പലതവണ ചർച്ച നടത്തി. അടിയന്തര ഇടപെടൽ നടത്തുന്നതിന് സർക്കാർ സന്നദ്ധമാണെന്നും കത്തിൽ പറയുന്നു. മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി രാജേഷ് ആണ് സമരപ്പന്തലിൽ എത്തി കത്ത് കൈമാറിയത്. വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തണമെന്നും അതിനുശേഷം തീരുമാനം അറിയിക്കാമെന്നും അസോസിയേഷൻ പ്രതിനിധികൾ മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N SHAMSUDHEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA