SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.44 AM IST

ഗുരുദേവജയന്തി ഒരുക്കങ്ങളാരംഭിച്ചു

aa

ശിവഗിരി:ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് ലോകമെമ്പാടും ഒരുക്കങ്ങൾ ആരംഭിച്ചു.28നാണ് 172-ാമത് തിരുജയന്തി.ഗുരുദർശനവും ശിവഗിരി മഠത്തിന്റെ ഖ്യാതിയും ലോകമെമ്പാടും എത്തിച്ചേർന്നതിൽ ശിവഗിരി മഠം വഹിച്ച വലിയ പങ്ക് എവിടെയും ചർച്ച ചെയ്യപ്പെടുന്ന വേളയിലാണ് ഇക്കൊല്ലത്തെ ചതയദിനാഘോഷമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ട്രഷറർ സ്വാമി ശാരദാനന്ദ, ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി എന്നിവർ അറിയിച്ചു. ഗുരുദേവന്റെ തിരുവവതാരം കൊണ്ട് പുണ്യം നിറഞ്ഞ ചെമ്പഴന്തിയിലും മഹാസമാധി പീഠം നിലകൊള്ളുന്ന ശിവഗിരിയിലും ശിവഗിരിമഠത്തിന്റെ മറ്റു ശാഖാസ്ഥാപനങ്ങളിലും എസ്.എൻ.ഡി.പി.യോഗം യൂണിയനുകൾ, ശാഖകൾ, ഇതര പ്രസ്ഥാനങ്ങളിലും ജയന്തിയാഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ നടന്നുവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU DEVA JAYANTHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA