SignIn
Kerala Kaumudi Online
Sunday, 09 August 2026 11.16 PM IST

റെഡ് കാർപെറ്റിൽ നിൽക്കവെ ഓടിയെത്തി; പിന്നാലെ നടിയുടെ ചുണ്ടിൽ ബലമായി ചുംബിച്ച് ആരാധിക

READ ENGLISH VERSION
nikita-rawal
നികിത റാവൽ - റെഡ് കാർപെറ്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളിൽ നിന്ന് ((screengrab: instagram video)

താരങ്ങളോട് പലപ്പോഴും അതിരുകടന്ന് ആരാധകർ സ്‌നേഹപ്രകടനം കാണിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബോളിവുഡ് നടിയും നർത്തകിയുമായ നികിത റാവലിന് നേരെയാണ് അതിക്രമം ഉണ്ടായത്.

സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഒരു പൊതുപരിപാടിയിൽ റെഡ് കാർപെറ്റിൽ മാദ്ധ്യമങ്ങൾക്ക് പോസ് ചെയ്ത് നികിത നിൽക്കുന്നതാണ് ആദ്യം കാണുന്നത്. ഈ സമയം സുരക്ഷാ വലയം ഭേദിച്ച് ഒരു ആരാധിക അടുത്തെത്തുകയും സെൽഫി ആവശ്യപ്പെടുകയും ചെയ്യുന്നു.

തുടർന്ന് നടി സെൽഫി എടുക്കാൻ അനുവദിക്കുന്നു. എന്നാൽ പെട്ടെന്ന് ആരാധിക നികിതയുടെ കവിളിലും ചുണ്ടിലും ചുംബിക്കുകയായിരുന്നു. ഈ സമയം താരം അസ്വസ്ഥയാകുകയും ആരാധികയെ തള്ളുകയും ചെയ്യുന്നുണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആരാധികക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ചിലർ ഇത് സ്ക്രിപ്റ്റാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

A post shared by Sanjay Tiwari (@bollywoodhelpline)


English Summary

Bollywood actress Nikita Rawal was unexpectedly kissed on the cheek and lips by a female fan during a public event. While posing for media on the red carpet, a fan breached security for a selfie before the unprompted act. Rawal visibly reacted with discomfort, pushing the fan away. A video of the incident is circulating, sparking widespread criticism of the fan, with some speculating it

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIKITA RAWAL, NIKITA RAWAL FAN INCIDENT, BOLLYWOOD ACTRESS, FAN KISS INCIDENT, CELEBRITY FAN CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY