SignIn
Kerala Kaumudi Online
Thursday, 06 August 2026 1.06 PM IST

പ്രാർത്ഥനയുടെ പേരിൽ വീട്ടമ്മയിൽ നിന്ന് 1.75ലക്ഷവും 5പവനും തട്ടിയയാൾ അറസ്റ്റിൽ

jkhjkh
അഷ്‌റഫ്

ആലപ്പുഴ: പ്രശ്‌നപരിഹാരത്തിനായി പ്രാർത്ഥന നടത്താമെന്ന പേരിൽ മാന്നാർ സ്വദേശിയായ വീട്ടമ്മയുടെ പക്കൽ നിന്ന് ഒന്നേമുക്കാൽ ലക്ഷവും 5പവനോളം സ്വർണവും തട്ടിയ ആൾ അറസ്റ്റിലായി. കണ്ണൂർ മാവിലായി പൊതുവാഞ്ചേരി ചെറിയാണ്ടി പുതിയപുരയിൽ അഷ്‌റഫിനെയാണ് (52) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങൾ പ്രാർത്ഥനയിലൂടെ മാറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിട്ടമ്മയുടെ താലിമാല ഉൾപ്പടെ 5 പവൻ സ്വർണവും പ്രാർത്ഥനയുടെ ചിലവ് എന്ന് പറഞ്ഞ് പല തവണയായി 1.75 ലക്ഷം രൂപയും തട്ടിയെടുത്തത്. വീട്ടമ്മയുടെ കണ്ണൂരിലുള്ള ബന്ധു വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. മാന്നാർ സി.ഐ ബിജു എസ്.വിയുടെ നേതൃത്വത്തിൽ എസ്.ഐ സജിത് മോൻ, എ.എസ്.ഐ റിയാസ്, സി.പി.ഒമാരായ അരുൺ ഭാസ്കർ, സുമേഷ് എന്നിവരടങ്ങുന്ന സംഘം കണ്ണൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ