ബംഗളൂരു: ബൈക്കിന്റെ പിന്നിൽ ഘടിപ്പിച്ച ഇരുമ്പ് കൂടിനുള്ളിൽ അഞ്ച് കുട്ടികളെ കയറ്റി യാത്ര ചെയ്ത യുവാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കർണാടകയിലെ മൈസൂരു–നഞ്ചൻഗുഡ് റോഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വീഡിയേ വഴിവച്ചത്.
ഒരാൾ ഇരുചക്രവാഹനത്തിന്റെ പിന്നിൽ ഘടിപ്പിച്ച ലോഹക്കൂടിനുള്ളിൽ നാല് കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. ഇതിനുപുറമെ മറ്റൊരു കുട്ടി വാഹനമോടിച്ചിരുന്നയാളുടെ മുന്നിലും ഇരിക്കുന്നതായി വീഡിയോയിൽ കാണാം. ഡ്രൈവർ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും കുട്ടികളാരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. സനാതൻ കന്നഡ എന്ന എക്സ് അക്കൗണ്ട് വഴിയാണ് വീഡിയോ പ്രചരിച്ചത്.
ഞായറാഴ്ച തിരക്കേറിയ സമയത്ത് മൈസൂരു–നഞ്ചൻഗുഡ് റോഡിലൂടെയാണ് ഇയാൾ സാഹസികയാത്ര നടത്തിയെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തയാൾ അവകാശപ്പെടുന്നത്. 'കുട്ടികളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആർക്കെങ്കിലും വല്ല ബോധവുമുണ്ടോ, ഞായറാഴ്ച രാത്രി ഊട്ടി റോഡിൽ നിന്നുള്ള കാഴ്ചയാണിത്' എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. കുട്ടികളെ വാഹനത്തിൽ ഇത്തരത്തിൽ കൊണ്ടുപോകുന്നതിനെതിരെ നടപടി വേണമെന്ന ആവശ്യവും വീഡിയോയ്ക്ക് താഴെ ചിലർ പങ്കുവച്ചിട്ടുണ്ട്.
കുട്ടികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന രീതിയിലുള്ളതാണ് ഈ യാത്രയെന്നും ട്രാഫിക്– ഗതാഗത നിയമ ലംഘനം കൂടിയാണിതെന്നും ആളുകൾ വിമർശിക്കുന്നു. അതേസമയം, രാജ്യത്തെ പലയിടങ്ങളിലും ഇത്തരം കാഴ്ച സാധാരണമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
A video showing a man riding a bike with five children seated inside a metal basket attached to the rear has gone viral on social media. Another child was reportedly seated in front of the rider. The incident, said to have occurred on the Mysuru-Nanjangud road, sparked concerns over child safety and traffic violations. Police have reportedly registered a case based on the video.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |