SignIn
Kerala Kaumudi Online
Tuesday, 11 August 2026 7.10 AM IST

അർഹമായ അഡ്മിഷൻ നിഷേധിച്ച സംഭവം: മേരി മാതാ കോളേജിലേയ്ക്ക് എസ്.എഫ്‌.ഐ. പ്രതിഷേധം

march-
മേരിമാത കോളേജിലേയ്ക്ക് എസ്.എഫ്‌.ഐ. നടത്തിയ പ്രതിഷേധ മാർച്ച്

മാനന്തവാടി: അർഹമായ അഡ്മിഷൻ നിഷേധിച്ച കോളേജ് അധികൃതരുടെ നിലപാടിൽ മനം നൊന്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ മേരിമാത കോളേജിലേക്ക് എസ്.എഫ്‌.ഐ. പ്രതിഷേധ മാർച്ച് നടത്തി. തിങ്കൾ പകൽ 11.30 ഓടെ ഒണ്ടയങ്ങാടി ടൗണിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിച്ചു. നിരവധി വിദ്യാർത്ഥികൾ മാർച്ചിൽ പങ്കാളികളായി. മാർച്ച് കോളേജിന്റെ രണ്ടാം ഗേറ്റിൽ പൊലീസ് തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് വിദ്യാർത്ഥികൾ ഗേറ്റ് ചാടിക്കടന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് കോളേജ് മാനേജ്‌മെന്റുമായി വിദ്യാർത്ഥി നേതാക്കൾ നടത്തിയ ചർച്ചയിൽ വിദ്യാർത്ഥിയെ അപമാനിച്ച അദ്ധ്യാപകനെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന ഉറപ്പിൻമേൽ പ്രതിഷേധം ഉച്ചയ്ക്ക് രണ്ടോടെ പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിഷേധ സമരം എസ്.എഫ്‌.ഐ. കേന്ദ്ര കമ്മിറ്റിയംഗം സാന്ദ്ര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്‌.ഐ. ജില്ലാ സെക്രട്ടറി എം.എസ്. ആദർശ്, പ്രസിഡന്റ് അപർണ ഗൗരി, സായന്ത് കൃഷ്ണ, സി.ടി. ആദിത്ത്, എ. അബിൻ ബാബു, സി.ആർ. വിഷ്ണു, എം. റിൻഷാദ്, കെ.ആർ. ആദിത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL