തിരുവനന്തപുരം: നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നോ പാർക്കിംഗ് സ്ഥലങ്ങൾ പുതുക്കി നിശ്ചയിച്ച് ട്രാഫിക്ക് പൊലീസ്.
ആയൂർവേദ കോളേജ് മുതൽ ഓവർബ്രിഡ്ജ്,പഴവങ്ങാടി മുതൽ അട്ടക്കുളങ്ങര,കിള്ളിപ്പാലം മുതൽ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പ്,വനിതാ പോളീടെക്നിക് മുതൽ കൈമനം പാലം,കെ.എസ്.ആർ.ടി.സി മുതൽ കൈമനം ജംഗ്ഷൻ,കെ.എസ്.ആർ.ടി.സി സെൻട്രൽ വർക്സ് മുതൽ നേമം സൈഡ്,വാൻ റോസ് ജംഗ്ഷൻ മുതൽ ഊറ്റുകുഴി ജംഗ്ഷൻ,ഹൗസിംഗ് ബോർഡ് ജംഗ്ഷൻ മുതൽ ആർ.എം.എസ് ജംഗ്ഷൻ,തമ്പാനൂർ മുതൽ അരിസ്റ്റോ ജംഗ്ഷൻ,ഗാന്ധിപാർക്ക് മുതൽ കിള്ളിപ്പാലം,പവർ ഹൗസ് മുതൽ റെയിൽവേ സ്റ്റേഷൻ,വാൻ റോസ് ജംഗ്ഷൻ മുതൽ ഊറ്റുകുഴി,തമ്പാനൂർ മുതൽ അരിസ്റ്റോ ജംഗ്ഷൻ എന്നിവയാണ് സിറ്റി ട്രാഫിക്ക് സൗത്ത് സബ് ഡിവിഷന് കീഴിലുള്ള സ്ഥലങ്ങളിലെ നോ പാർക്കിംഗ് സ്ഥലങ്ങളായി പുതുക്കി നിശ്ചയിക്കപ്പെട്ടത്.
ആൽത്തറ ജംഗ്ഷൻ മുതൽ ട്രിവാൻഡ്രം ക്ളബ്,പാളയം പള്ളി മുതൽ സംസം ഹോട്ടൽ,മ്യൂസിയം മുതൽ നിശാഗന്ധി,വെള്ളയമ്പലം മുതൽ ജവഹർ നഗർ റോഡ്,പട്ടം മുതൽ കേന്ദ്രീയ വിദ്യാലയം, പട്ടം മുതൽ മുറിഞ്ഞപാലം,മെഡിക്കൽ കോളേജ് മുതൽ മെഡിക്കൽ മോർച്ചറി റോഡ്,ഉള്ളൂർ മുതൽ ഉള്ളൂർ പാലം, ഉള്ളൂർ പാലം മുതൽ മഹീന്ദ്രാ സർവീസ്,മഹീന്ദ്രാ സർവീസ് മുതൽ ഡോമിനോസ് എന്നിവയാണ് സിറ്റി ട്രാഫിക്ക് നോർത്ത് സബ് ഡിവിഷന് കീഴിലുള്ള സ്ഥലങ്ങളിലെ നോ പാർക്കിംഗ് സ്ഥലങ്ങളായി പുതുക്കി നിശ്ചയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |