SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.52 AM IST

അവനിക്ക് കണ്ണീർ പ്രണാമങ്ങളോടെ വിട

aa

കോവളം: കണ്ണീർ പ്രണാമങ്ങളോടെ അവർ പ്രിയ കൂട്ടുകാരിക്ക് വിട നൽകി.

നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച തിരുവല്ലം ക്രൈസ്റ്റ്‌നഗർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി എ. അവനി (16)യെ അവസാനമായി ഒരു നോക്ക് കാണാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ വൻ ജനാവലിയാണ് മുട്ടയ്ക്കാട് കോളിയൂർ ചുനക്കര രവീന്ദ്രൻ നായർ റോഡ് തിരുവാതിരയിലേക്ക് എത്തിയത്.

കെ.എസ്.ആർ.ടി.സി കണ്ടക്ടർ പി.എസ്. അഭിലാഷിന്റേയും ക്രൈസ്റ്റ് നഗർ സ്‌കൂളിലെ ഹൈസ്‌കൂൾ അദ്ധ്യാപിക എസ്. രാജിയുടെയും മകളാണ് അവനി.

രാവിലെ മുതൽ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ എത്തിയിരുന്നു. പിതാവ്. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോഴേക്കും അവനിയുടെ ഉറ്റവരും സഹപാഠികളും അലമുറയിട്ടു കരഞ്ഞു.

പഠിക്കാൻ മാത്രമല്ല, ആയോധനകലയിലും നൃത്തത്തിലും മിടുക്കിയായിരുന്നു അവനി. കരാട്ടയിൽ നിരവധി തവണ ജേതാവായിട്ടുള്ള അവനി ഇപ്പോൾ കുട്ടികളെ കരാട്ടെ അഭ്യസിപ്പിക്കാറുമുണ്ടായിരുന്നു. അവനിയുടെ ആകസ്മികമായ വേർപാട് പലർക്കും വിശ്വസിക്കാനായില്ല. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8ന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL