തിരുവനന്തപുരം: വാട്ടർ അതോറിറ്റി പാറ്റൂർ സിവറേജ് സബ് ഡിവിഷനുകീഴിൽ ഒരു വർഷത്തിനിടെ പൈപ്പ് പൊട്ടിയത് 8 തവണ.അടിക്കടി പൈപ്പ് പൊട്ടുന്നതുമായി ബന്ധപ്പെട്ട അറ്റകുറ്റപണികളും നഗരത്തിലെ മലിനജലനീക്കത്തെ ബാധിക്കുന്നതിനൊപ്പം രൂക്ഷമായ ഗതാഗതക്കുരിക്കിനും ഇടയാക്കുന്നു.പൈപ്പ് പൊട്ടുമ്പോൾ ഈ ഭാഗം ആഴത്തിൽ കുഴിച്ചാണ് അറ്റകുപ്പണി നടത്തുന്നത്. ടാർ കുഴിച്ച് പൈപ്പ് പുറത്തെടുത്ത് ലീക്ക് ഉണ്ടാകാത്തവിധം പുതിയത് സ്ഥാപിക്കുന്ന ജോലി പൂർത്തീകരിക്കാൻ ദിവസങ്ങളോളം എടുക്കും.മൂടിയ മണ്ണ് നന്നായി ഉറച്ചശേഷമാണ് വീണ്ടും ടാറിംഗ് നടത്തുന്നത്.പേട്ട അമ്പലത്തുമുക്കിന് സമീപം പ്പൈപ്പ് പൊട്ടിയത് ഒരാഴ്ച മുമ്പാണ്.അവിടത്തെ അറ്റകുറ്റപണി ഞായറാഴ്ചയോടെ പൂർത്തിയാകുകയും ചെയ്തു.എന്നാൽ കുഴിച്ച ഭാഗം മണ്ണിട്ട് നികത്തിയിട്ടേയുള്ളൂ.ഒരാഴ്ചകഴിഞ്ഞാവും ടാറിംഗ് നടത്തുക.അമ്പലത്തുമുക്കിൽ പൈപ്പ് പൊട്ടിയതിന് പിന്നാലെ ശ്രീവരാഹത്തിന് സമീപം ചെമ്പകശേരിയിലും പൈപ്പ് പൊട്ടലുണ്ടായിരുന്നു.കാലപ്പഴക്കമുള്ള പൈപ്പുകൾ എവിടെയും എപ്പോഴും പൊട്ടാവുന്ന സാഹചര്യമാണ്.
മാൻഹോൾമൂടി ടാറിംഗും; വില്ലനായി പൊതുമരാമത്ത് വകുപ്പും
പൈപ്പ് പൊട്ടൽമൂലമുള്ള അറ്റകുറ്റപ്പണി അടിക്കടി ഉണ്ടാകുമ്പോൾ നഗരവാസികളെ വലച്ച് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയും.മാൻഹോളുകൾക്ക് മുകളിൽകൂടി ടാർ ചെയ്യുന്നതാണ് പിന്നീട് റോഡ് വെട്ടിപ്പൊളിക്കേണ്ട അവസ്ഥ സൃഷ്ടിക്കുന്നത്.ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. റോഡ് റീ ടാർ ചെയ്യുമ്പോൾ മാൻഹോളുകൾ ഉയർത്തി സ്ഥാപിക്കുന്നതിനുപകരം മിക്കയിടങ്ങളിലും മാൻഹോളുകൾ തിരിച്ചറിയാകാത്തവിധം ടാർചെയ്യുകയാണ്.പിന്നീടെന്തെങ്കിലും സംഭവിച്ചാൽ മെറ്റൽഡിറ്റക്ടർ ഉപയോഗിച്ച് മാൻഹോൾ കണ്ടെത്തിയാണ് വെട്ടിക്കുഴിക്കുന്നത്. ലോകോളേജിനടുത്തെ റോഡിൽ ടാറിനടിയിലായ മാൻഹോൾ പൂർവസ്ഥിതിയിലാക്കുന്ന ജോലിക ഒരാഴ്ചയായി നടക്കുകയാണ്. ലോകോളേജ്-ആനടിയിൽ-തേക്കുംമൂട് റോഡ് അടച്ചത് ഗതാഗതക്കുരുക്ക്
ബദൽ പദ്ധതി ആലോചനയിൽ
മുട്ടത്തറയിലെ സംസ്‌കരണ പ്ലാൻറിലേക്കുള്ള പഴയ ഡ്രെയിനേജ് പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതിന് പകരം പാറ്റൂരിലെ വാട്ടർഅതോറിറ്റി ഓഫീസ് കോമ്പൗണ്ടിനുള്ളിൽത്തന്നെ ആധുനിക രീതിയിലെ സംസ്‌കരണ സംവിധാനമൊരുക്കുന്ന പദ്ധതി ആലോചനയിലാണ്. മലിനജലം സംസ്‌കരിച്ച് ശുദ്ധജലമാക്കിമാറ്റുന്ന ആധുനിക സംവിധാനം ഒരുക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.ഇതുസംബന്ധിച്ച ഡി.പി.ആർ തയ്യാറാക്കുന്നത് വൈകാതെ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |