
തിരുവനന്തപുരം: സംസ്ഥാനത്ത് മാനസികാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എല്ലാ സർക്കാർ ആശുപത്രികളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സ്ഥിരം തസ്തികകൾ സൃഷ്ടിക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരള റീജിയൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഡോ.സാനി വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗം ഭിന്നശേഷി കമ്മീഷണർ ഡോ.പി.ടി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഡോ.സതീഷ് നായർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ബർസ്ലീബി അലക്‌സ് ഡാനിയൽ (പ്രസിഡന്റ്), ഡോ.സരിൻ ഡൊമിനിക്ക് (വൈസ് പ്രസിഡന്റ്), അശ്വതി സമ്പത്ത് (ജനറൽ സെക്രട്ടറി), ബിൻസ് ജോർജ്ജ് (ട്രഷറർ), ഡോ.ആൽബിൻ എൽദോസ് (ജോയിന്റ് സെക്രട്ടറി), ജേക്കബ് കെ.ജോൺ, ജി.സൈലേഷ്യ, ജിംഷിൽ .കെ (സോണൽ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |