SignIn
Kerala Kaumudi Online
Wednesday, 05 August 2026 4.47 PM IST

മത്സ്യകർഷക ദിനാചരണം 

abin

പത്തനംതിട്ട : മത്സ്യകൃഷിയുടെ പുരോഗതിയും മൽസ്യതൊഴിലാളി സമൂഹത്തിന്റെ ക്ഷേമവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ നടന്ന ദേശീയ മത്സ്യകർഷക ദിനാചരണം അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷതവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാമചന്ദ്രൻ നായർ, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, അംഗം തോമസ് എബ്രഹാം, ഫിഷറീസ് അസി.ഡയറക്ടർ മിലി ഗോപിനാഥ്, പോളച്ചിറ ദേശീയ മത്സ്യ വിത്തുൽപാദന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ സിബി സോമൻ, മത്സ്യകർഷകർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ