
പാലക്കാട്: വാഹനം പാർക്ക് ചെയ്യാൻ ജില്ലാ കോടതി വളപ്പിൽ ആവശ്യത്തിന് സ്ഥലമില്ല. അഭിഭാഷകരുടെയോ കോടതിയിലെ മറ്റ് ജോലിക്കാരുടെയോ വാഹനങ്ങൾ പോലും പാർക്ക് ചെയ്യാനുള്ള സൗകര്യം കോടതി വളപ്പിലില്ല. ജില്ലാ കോടതിയിലേക്ക് കയറുന്ന വഴി അടച്ചിട്ടാണ് അഭിഭാഷകരുടെ വാഹനം പലപ്പോഴും പാർക്ക് ചെയ്യുന്നത്. അത് കോടതിക്ക് അകത്തേക്ക് കടക്കാൻ ബുദ്ധിമുട് സൃഷ്ടിക്കുന്നുണ്ട്. പരാതിക്കാരുടേയോ കോടതിയിലേക്കെത്തുന്നവരുടെയോ വാഹനങ്ങൾ കോടതി വളപ്പിൽ പാർക്ക് ചെയ്യാനുള്ള അനുവാദവുമില്ല. അവർ അധികവും റോഡ് സൈഡിലാണ് വാഹനം പാർക്ക് ചെയ്യുന്നത്. കോടതി വളപ്പിൽ വാഹനം പാർക്ക് ചെയ്താൽ അത്യാവശത്തിന് പുറത്തു പോവണമെങ്കിൽ പുറകിലായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മുഴുവനായി എടുത്തു മാറ്റേണ്ട അവസ്ഥയാണെന്നാണ് അഭിഭാഷകർ പറയുന്നത്. അതുകൊണ്ട് തന്നെ കോടതി വളപ്പിന് പുറത്ത് വാഹനം പാർക്ക് ചെയ്ത് കോടതിയിലേക്ക് നടന്നെത്തുകയാണ് പല അഭിഭാഷകരും ചെയ്യുന്നത്.
ഉപയോഗ ശൂന്യമായ വാഹനങ്ങളും
അഡീഷണൽ ജില്ലാ ജഡ്ജിയുടെയും കുടുംബ കോടതിയിലെ ജഡ്ജിയുടെയും ഉപയോഗ ശൂന്യമായ മൂന്ന് വാഹനങ്ങൾ പാർക്കിംഗ് ഏരിയയിൽ തന്നെയാണ് കിടക്കുന്നത്. അവിടെ നിന്നും ആ വാഹനങ്ങൾ എടുത്തു മാറ്റാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |