SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.54 AM IST

മരം വീണു, മതിലും കിണറും ഇടിഞ്ഞു

rain
rain

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ നാടും നഗരവും വെള്ളത്തിലായി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മഴക്കാല പൂർവ ശുചീകരത്തിന് ജില്ലയ്ക്ക് ഒരു കോടി രൂപ അനുവദിച്ചെങ്കിലും ഫലപ്രദമായി വിനിയോഗിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപമുയർന്നു. മഴയിൽ ഗതാഗത തടസത്തിന് പുറമെ ഓടകൾ അടഞ്ഞതിനെ തുടർന്ന് പലയിടത്തും വീടുകളിലേക്ക് വെള്ളംകയറി. കോഴിക്കോട‌് തോട്ടുമുക്കം ബാബുവിന്റെ വീട‌ിന്റെ മതിലിടിഞ്ഞു. കൊടിയത്തൂർ കുണ്ടംപെയിൽ ചക്കിയുടെ ഓടിട്ട വീട് മഴയിൽ പൂർണമായും തകർന്നു.

ഉള്ള്യേരിയിൽ കന്നൂരിൽ പ്രേംകുമാറിന്റെ വീടിന് മുകളിൽ മരം വീണു. സംഭവ സമയത്ത് ചക്കിയുടെ വീട്ടിലും പ്രേംകുമാറിന്റെ വീട്ടിലും ആരുമില്ലാത്തതിനാൽ അപകടം ഒഴിവായി. പെരുവയലിൽ സ്വകാര്യവ്യക്തിയുടെ കിണറിടിഞ്ഞു. വടകര ടൗൺ വെള്ളത്തിൽ മുങ്ങി.

കോഴിക്കോട് മാവൂർ റോഡ്, പാവമണി റോഡ്, സ്റ്റേഡിയം ജംഗ്ഷൻ എന്നിവിടങ്ങൾ വെള്ളത്തിൽ മുങ്ങി.

മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ഏകദേശം ഒരു കിലോമീറ്ററോളം വെള്ളത്തിനടിയിലായി. ഓടകളിൽ നിന്നുള്ള മലിനജലവും ചെളിയും റോഡിലേക്ക് കുത്തിയൊലിച്ചെത്തിയതോടെ കാൽനടയാത്രക്കാർ ബുദ്ധിമുട്ടി. മാനാഞ്ചിറ-മലാപ്പറമ്പ് റോഡിലും വെള്ളക്കെട്ടുണ്ടായി. ഓടകൾക്ക് മുകളിൽ സ്ലാബുകൾ കൃത്യമായി സ്ഥാപിക്കാത്തതും പലതും തുറന്നുകിടക്കുന്നതും വെള്ളം നിറഞ്ഞ റോഡിലൂടെ നടക്കുന്നവരുടെ ജീവന് തന്നെ ഭീഷണിയാവുന്നു. പുഷ്പ ജംഗ്ഷൻ, അരയിടത്തുപാലം-പൊറ്റമ്മൽ ഡിവൈഡർ പരിസരം, ബീച്ച് ഫുഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ അശാസ്ത്രീയമായ ഓട നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപമുണ്ട്.

പ്രഹസനമായി ശുചീകരണം

നഗരത്തിലെ അഴുക്കുചാലുകൾ ചെന്നുചേരേണ്ട കനോലി കനാൽ നിറഞ്ഞു. കനാലിലെ പോളയും എക്കലും കൃത്യസമയത്ത് നീക്കം ചെയ്യാത്തതിനാൽ നഗരത്തിൽ നിന്നുള്ള നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണം. ഓവുചാൽ നിർമ്മാണം പുരോഗമിക്കുന്ന മൊയ്‌തീൻപള്ളി റോഡിൽ മഴ ശക്തമായതോടെ യാത്ര ദുഷ്കരമായി. റോഡരികിൽ അടുക്കിയ കല്ലുകളും മറ്റും വെള്ളത്തിലും ചെളിയിലും മുങ്ങി. റോഡിന്റെ ഒരു ഭാഗത്ത് ഓവുചാലും സ്ലാബ് സ്ഥാപിക്കലും പൂർത്തിയായെങ്കിലും ശേഷിക്കുന്ന ഭാഗങ്ങളിലെ പ്രവൃത്തി തുടരുകയാണ്. മഴക്കാലമായതിനാൽ നിർമ്മാണം എപ്പോൾ പൂർത്തിയാകുമെന്ന് നിശ്ചയമില്ല.

വ​ട​ക​ര​യി​ൽ​ ​വ​ൻ​ ​നാ​ശം

വ​ട​ക​ര​:​ ​ഇ​ന്ന​ലെ​ ​പെ​യ്ത​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​പു​തി​യ​സ്റ്റാ​ൻ​ഡ് ​പ​രി​സ​രം​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങി.​ ​നി​ര​വ​ധി​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​ഓ​ൾ​ഡ് ​അ​ൽ​മ​ ​ബി​ൽ​ഡിം​ഗി​ൽ​ ​താ​ഴ​ത്തെ​ ​നി​ല​യി​ലെ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ​ല​തി​ലും​ ​വെ​ള്ളം​ ​ക​യ​റി.​ ​പ​ത്തി​ലേ​റെ​ ​ക​ട​ക​ളി​ലാ​ണ് ​വെ​ള്ളം​ ​ക​യ​റി​യ​ത്.​ ​മെ​ഡി​ക്ക​ൽ​ ​ഷോ​പ്പ്,​ ​ക​ണ്ണ​ട​ ​ഷോ​പ്പ്,​ ​മൊ​ബൈ​ൽ​ ​സ​ർ​വീ​സിം​ഗ് ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​ക​ട​ക​ളാ​ണ് ​ഈ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​താ​ഴ​ത്തെ​ ​നി​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ദേ​ശീ​യ​പാ​താ​ ​വി​ക​സ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്ര​വൃ​ത്തി​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​റോ​ഡി​ന് ​കി​ഴ​ക്കു​ഭാ​ഗ​ത്തു​നി​ന്നു​ള്ള​ ​വെ​ള്ളം​ ​പ​ടി​ഞ്ഞാ​റ് ​ഭാ​ഗ​ത്തേ​ക്ക് ​പൂ​ർ​ണ​മാ​യി​ ​ഒ​ഴു​കു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഇ​ല്ലാ​ത്ത​താ​ണ് ​വെ​ള്ള​ക്കെ​ട്ട് ​ഉ​ണ്ടാ​വാ​ൻ​ ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്തു​ ​നി​ന്നും​ ​സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ​പോ​കു​ന്ന​ ​പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലു​ള്ള​ ​ടേ​ക്ക് ​എ​ ​ബ്രേ​ക്ക് ​കൗ​ണ്ട​റി​ന്റെ​ ​മേ​ൽ​ക്കൂ​ര​ ​ത​ക​ർ​ന്നു.​ ​രാ​വി​ലെ​ 11​ ​മ​ണി​യോ​ടെ​യാ​ണ് ​കാ​റ്റി​ൽ​ ​മേ​ൽ​ക്കൂ​ര​ ​ത​ക​ർ​ന്ന് ​നി​ലം​പ​തി​ച്ച​ത്.​ ​ഈ​ ​സ​മ​യ​ത്ത് ​ജീ​വ​ന​ക്കാ​രും​ ​ഉ​പ​ഭോ​ക്താ​ക്ക​ളും​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ആ​ർ​ക്കും​ ​പ​രി​ക്കി​ല്ല.​ ​പി​ന്നീ​ട് ​മു​നി​സി​പ്പ​ൽ​ ​അ​ധി​കൃ​ത​ർ​ ​ഇ​തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​താ​ത്ക്കാ​ലി​ക​മാ​യി​ ​നി​ർ​ത്തി​വ​യ്ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തോട്ടുമുക്കത്ത് വീടും മതിലും തകർന്നു


മുക്കം: കാലവർഷം ശക്തി പ്രാപിച്ചതോടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട മുണ്ടംപൊയിലിൽ ചക്കിക്കുട്ടിയുടെ വീട് പൂർണമായി തകർന്നു. അപകടം നടക്കുന്ന സമയത്ത് ഇവർ വീട്ടിലില്ലാത്തതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ഇന്നലെ രാത്രിയോടെയാണ് വീട് പൂർണമായും നിലംപൊത്തിയത്. വീട്ടുപകരണങ്ങളും മറ്റ് രേഖകളും ഉൾപ്പെടെയുള്ളവ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് നശിച്ച നിലയിലാണ്.

പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട തോട്ടുമുക്കം കിഴക്കേപറമ്പിൽ ബാബുവിന്റെ വീടിന്റെ ചുറ്റുമതിൽ മഴയിൽ തകർന്നതാണ് മറ്റൊരു സംഭവം.തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് മതിലിടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മണ്ണ് കുതിർന്നതാണ് മതിലിടിയാൻ കാരണം. രാത്രിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മലയോര മേഖലയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ തുടരുകയാണ്.

വെ​ള്ള​ത്തി​ൽ​ ​മു​ങ്ങി​ ​കൊ​യി​ലാ​ണ്ടി

കൊ​യി​ലാ​ണ്ടി​:​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ​ ​പെ​യ്ത​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​കൊ​യി​ലാ​ണ്ടി​ ​ന​ഗ​ര​ത്തി​ലെ​ങ്ങും​ ​വെ​ള്ള​ക്കെ​ട്ട്.​ ​ന​ഗ​ര​സ​ഭാ​ ​ഓ​ഫീ​സ്,​ ​ബ​പ്പ​ൻ​കാ​ട് ​റെ​യി​ൽ​വേ​ ​അ​ണ്ട​ർ​പാ​സ്,​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​രം,​ ​ന​ടേ​ല​ക്ക​ണ്ടി,​ ​ചേ​രി​ക്കു​ന്നു​മ്മ​ൽ​ ​റോ​ഡ്,​ ​സാം​സ്‌​കാ​രി​ക​നി​ല​യ​ത്തി​ന്റെ​ ​ഗ്രൗ​ണ്ട് ​ഫ്ലോ​ർ​ ​എ​ന്നി​വി​ട​ങ്ങ​ൾ​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങി​ ​ഇ​രു​ ​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും​ ​കാ​ൽ​ ​ന​ട​ക്കാ​ർ​ക്കും​ ​യാ​ത്ര​ ​അ​സാ​ദ്ധ്യ​മാ​യി.​ ​പ​ല​യി​ട​ത്തും​ ​മ​ഴ​ക്കാ​ല​പൂ​ർ​വ്വ​ ​ശു​ചീ​ക​ര​ണം​ ​ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ​ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ ​പ​രാ​തി​പ്പെ​ട്ടു​ ​ഡ്രൈ​നേ​ജി​ൽ​ ​മ​ണ്ണും​ ​പ്ലാ​സ്റ്റി​ക് ​കു​പ്പി​ക​ളും​ ​കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.
ഈ​സ്റ്റ് ​റോ​ഡി​ലെ​ ​റെ​യി​ൽ​വേ​ ​അ​ണ്ട​ർ​ ​പ്പാ​സി​ലൂ​ടെ​യു​ള്ള​ ​ഗ​താ​ഗ​ത​വും​ ​കാ​ൽ​ ​ന​ട​യാ​ത്ര​യും​ ​ത​ട​ഞ്ഞ​തോ​ടെ​ ​കോ​ത​മം​ഗ​ലം​ ​ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് ​ടൗ​ണി​ലെ​ത്താ​ൻ​ ​വ​ഴി​യി​ല്ലാ​തെ​യാ​യി.​ ​അ​ണ്ട​ർ​പാ​സി​ലെ​ ​വെ​ള്ളം​ ​മോ​ട്ടോ​ർ​ ​ഉ​പ​യോ​ഗി​ച്ച് ​പു​റ​ത്തേ​ക്ക് ​പ​മ്പ് ​ചെ​യ്യു​ക​യാ​ണ് ​പ​തി​വ്.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഒ​രു​കൂ​ട്ടം​ ​ആ​ളു​ക​ൾ​ ​വൈ​ദ്യു​തി​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ന​ശി​പ്പി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​വെ​ള്ളം​ ​പ​മ്പ് ​ചെ​യ്യാ​ൻ​ ​ക​ഴി​യാ​തെ​ ​വ​ന്നി​രി​ക്കു​ക​യാ​ണ്.​ ​ഇ​തോ​ടെ​ ​കോ​ത​മം​ഗ​ല​ത്തു​കാ​ർ​ക്ക് ​ടൗ​ണി​ലെ​ത്താ​ൻ​ ​റെ​യി​ൽ​വേ​ ​മേ​ൽ​പ്പാ​ലം​ ​വ​ഴി​ ​വ​ര​ണം.​ ​ഉ​ട​ൻ​ത​ന്നെ​ ​കേ​ടു​പാ​ടു​ക​ൾ​ ​മാ​റ്റി​ ​വെ​ള്ളം​ ​ഒ​ഴു​ക്കി​വി​ടു​മെ​ന്ന് ​ന​ഗ​ര​സ​ഭാ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​യു.​കെ.​ ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL