SignIn
Kerala Kaumudi Online
Wednesday, 05 August 2026 10.51 AM IST

ആമ്പൽടൂറിസം 'വെള്ളത്തിലായി'

കോട്ടയം: ശക്തമായ മഴയും വെള്ളപ്പൊക്കവും മലരിക്കൽ ആമ്പൽ വസന്തത്തെ വെള്ളത്തിലാക്കി. തദ്ദേശവാസികളുടെ വരുമാനവും ഇല്ലാതായി. തുടർമഴയിൽ ആമ്പൽ വെള്ളത്തിനടിയിലായി മലരിക്കൽ ആമ്പലില്ലാത്ത പാടമായി മാറി. കളക്ടറുടെ നിർദ്ദേശപ്രകാരം അപകടസാദ്ധ്യത കമക്കിലെടുത്ത് ബോട്ടിംഗ് നിറുത്തിവെച്ചു. മഴമാറിയാൽ ആമ്പലുകൾ ഒരാഴ്ചക്കുള്ളിൽ വീണ്ടും ഉയർന്നുവരുമെന്നാണ് പ്രതീക്ഷ.വെള്ളത്തിൽ മുങ്ങിയാൽ പൂവുകൾക്ക് വലിപ്പം കൂടും ഇതളുകൾക്ക് കട്ടി കൂടുമെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞവർഷം അഞ്ചുകോടി രൂപയുടെ വരുമാനം ആമ്പൽടൂറിസം വഴി ലഭിച്ചിരുന്നു.

ആമ്പൽ വിരിയാൻ തുടങ്ങിയിട്ട് ഒരുമാസമായി. ആഗസ്റ്റ് -സെപ്തംബറാണ് നോക്കെത്താദുരം ആമ്പൽ വിരിയുന്ന സീസൺ. ഒക്ടോബറോടെ കൃഷിക്കായി നിലം ഉഴുതുമറിക്കുന്നതോടെ ആമ്പലുകൾ നശിക്കും. ആമ്പൽപാടത്ത് പൂക്കൾ കാണിക്കുന്നതിന് 1000 രൂപവരെ വള്ളക്കാർക്ക് ലഭിച്ചിരുന്നു.നൂറിലേറെ കുടുംബങ്ങളുടെ പ്രധാന വരുമാനമാർഗമായിരുന്നു. ഹോംസ്റ്റേയിൽ സൗകര്യം ഒരുക്കിയും വരുമാനമുണ്ടാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL