അഞ്ചാലുംമൂട്: കാഞ്ഞിരംകുഴി ജംഗ്ഷനിൽ മാസങ്ങളായി കാടുമൂടി കിടന്നിരുന്ന പൊലീസ് ബാരിക്കേഡുകൾ നീക്കി. കഴിഞ്ഞ ദിവസം 'കേരളകൗമുദി' നൽകിയ വാർത്തയെത്തുടർന്നാണ് നടപടി.
കഴിഞ്ഞ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സ്ഥാപിച്ച ബാരിക്കേഡുകളാണ് ഉപയോഗം കഴിഞ്ഞിട്ടും റോഡരികിൽ ഉപേക്ഷിക്കപ്പെട്ടിരുന്നത്. കാട്ടുവള്ളികൾ പടർന്നുകയറിയതോടെ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ബുദ്ധിമുട്ടി. രാത്രിയിൽ ബാരിക്കേഡുകൾ വ്യക്തമായി കാണാത്തതിനാൽ അപകടസാദ്ധ്യതയും ഉണ്ടായിരുന്നു. ഉപയോഗം കഴിഞ്ഞ മൊബൈൽ ബാരിക്കേഡുകൾ സ്റ്റേഷനിലേക്കോ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറ്റണമെന്ന ചട്ടം ഉണ്ടായിട്ടും ഏഴ് മാസത്തോളം അവ റോഡരികിൽ കിട
ക്കുകയായിരുന്നു.
ബാരിക്കേഡുകൾ റോഡരികിൽ കിടന്നതിനാൽ വഴിസഞ്ചാരത്തിന് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വാർത്ത നൽകിയ കേരളകൗമുദിക്കും പ്രശ്നം പരിഹരിച്ച പൊലീസിനും നന്ദി
പി.ആർ.അനിൽകുമാർ, ചെയർപേഴ്സൺ, വികസനകാര്യസ്ഥിരംസമിതി, ചിറ്റുമല ബ്ലോക്ക്പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |