കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹമായ ഫണ്ട് നൽകാതെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് യു.ഡി.എഫ് സർക്കാരെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ.ബാലഗോപാൽ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൊല്ലം കോർപ്പറേഷൻ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ പക്കൽ പണമുണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നില്ലെന്നും ഇതുമൂലം വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും അവതാളത്തിലായി. പ്രളയഭീഷണി നേരിടുന്ന സാഹചര്യത്തിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഡ്വ.വിനീത വിൻസെന്റ് അദ്ധ്യക്ഷയായി. എ.എം. ഇക്ബാൽ സ്വാഗതം പറഞ്ഞു. ചിന്താ ജെറോം, വി.കെ.അനിരുദ്ധൻ, എം.നൗഷാദ്, കെ.വരദരാജൻ, സി.ബാബു, എച്ച്.ബേസിൽ ലാൽ, എസ്.പുഷ്പരാജൻ, കോർപ്പറേഷൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |