SignIn
Kerala Kaumudi Online
Thursday, 06 August 2026 1.11 PM IST

അനുസ്മരണ സമ്മേളനം

s

വള്ളികുന്നം : ജനവിരുദ്ധ നയങ്ങക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്ന ഭരണകൂടത്തിന്റെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ വിജയമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. കാമ്പിശേരി കരുണാകരൻ,ടി കെ തേവൻ എന്നിവരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.എൻ.ശിവരാമപിള്ള അധ്യക്ഷനായി. ഡി.രോഹിണി, ബി.അനിൽ കുമാർ, കെ.ജയമോഹൻ, ഗീതാ മധു,വി.ജി.മനോജ്, എസ്.മോഹനൻ പിള്ള, അനീഷ് തടവിള, സെലിൻ ഗോപി, പ്രമോദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ