SignIn
Kerala Kaumudi Online
Sunday, 20 September 2026 10.14 PM IST

പ്രവാസി കമ്മിഷൻ അദാലത്ത്

s

ആലപ്പുഴ : ജില്ലയിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കേരള പ്രവാസി കമ്മിഷൻ അദാലത്ത് 14ന് രാവിലെ 10 മുതൽ ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകുവാനും സംവദിക്കാനും അദാലത്തിൽ അവസരമുണ്ടാകും. പുതുതായി അപേക്ഷ നൽകുന്നവർ വിശദമായ അപേക്ഷയോടൊപ്പം ഫോൺ നമ്പർ, ഇ​മെയിൽ, പാസ്‌പോർട്ട് കോപ്പി, വിസയുടെ പകർപ്പ്, എതിർകക്ഷികളുടെ പേരും മേൽവിലാസവും, ആവശ്യമായ മറ്റ് രേഖകൾ, നാട്ടിൽ ബന്ധപ്പെടേണ്ട വിലാസം, ഫോൺ നമ്പർ എന്നിവ സമർപ്പിക്കണം. . പരാതികൾ കമ്മിഷന് നേരിട്ടും secycomsn.nri@kerala.gov.in എന്ന ഇ​മെയിലിലും നൽകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL