ഭൂരിഭാഗം പേർക്കും ഇഷ്ടമുള്ള ഫലമാണ് കൈതച്ചക്ക അഥവാ പൈനാപ്പിൾ. സാധാരണ വിപണിയിൽനിന്ന് വാങ്ങിയാണ് ഇവ കഴിക്കുന്നത്. ചിലരാകട്ടെ പാടത്തും തൊടിയിലും ഇത് കൃഷിചെയ്യാറുണ്ട്. കുറഞ്ഞ പരിചരണത്തിൽ മികച്ച രീതിയിൽ വളരുന്ന ഒന്നാണിത്. അതുകൊണ്ട് തുടക്കക്കാർക്കും കൃഷിചെയ്യാൻ സാധിക്കും.സ്ഥലമില്ലെങ്കിലും വിശമിക്കണ്ട, നിങ്ങൾക്കാവശ്യമായ കൈതച്ചക്ക വീടിന്റെ ടെറസിൽ തന്നെ വളരെ എളുപ്പത്തിൽ കൃഷിചെയ്യാം. എങ്ങനെയാണ് കൃഷിചെയ്യേണ്ടതെന്ന് നോക്കാം.
ആദ്യം 15 മുതൽ 20 വരെ ഇലകളുള്ള 500 മുതൽ 100 ഗ്രാം വരെ തൂക്കമുള്ള കന്നുകൾ വാങ്ങണം. ഒരിക്കലും അഴുകിയതോ കേടുപാടുകൾ സംഭവിച്ചതോ ആയവ തിരഞ്ഞെടുക്കരുത്. ടെറസിൽ കൃഷി ചെയ്യുമ്പോൾ ഗ്രോ ബാഗിനേക്കാൾ ഉറപ്പുള്ള പ്ലാസ്റ്റിക് ബക്കറ്റുകളോ വലിയ കണ്ടെയ്നറുകളോ ഉപയോഗിക്കുന്നതാണ് കൂടുതൽ സൗകര്യപ്രഥം. ഇവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുത്തതിന് ശേഷം ഇതിലേയ്ക്ക് നല്ല മണ്ണും ഉണങ്ങിയ ചാണകപ്പൊടിയും കമ്പോസ്റ്റുമിട്ട് നിറയ്ക്കണം.
ശേഷം ഇതിൽ കന്ന് നടാം. ആവശ്യത്തിന് മാത്രം വെള്ളം ഒഴിക്കാം. അമിതമായാൽ അഴുകി പോകാനുള്ള സാദ്ധ്യതയേറെയാണ്. മാത്രമല്ല ടെറസിൽ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുത്ത് അവിടെവേണം കൃഷിചെയ്യാം. ഇടയ്ക്കിടെ ജൈവവളം നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാസവളം ഉപയോഗിക്കാത്തതാണ് നല്ലത്.
ഏതെങ്കിലും ഘട്ടത്തിൽ കന്നിലെ ഇലകൾ ഉണങ്ങിയത് ശ്രദ്ധയിൽപ്പെട്ടാൽ അത് നീക്കം ചെയ്യുകയും വേണം. കായ്കൾ പാകമാകുമ്പോൾ കൈതയുടെ ഇലകൾകൊണ്ടുതന്നെ പൊതിഞ്ഞുനിർത്തിയാൽ കേടാകാതെ സൂക്ഷിക്കാവുന്നതാണ്. 8 മാസം മുതൽ 24 മാസത്തിനുള്ളിൽ ആദ്യവിളവ് ലഭിക്കും. മേയ് മുതൽ ജൂൺ വരെയാണ് കൈതച്ചക്ക കൃഷിയ്ക്ക് അനുയോജ്യമായ സമയം. എന്നാൽ നല്ല പരിചരണം ലഭിച്ചാൽ എല്ലാ മാസവും വിജയകരമായി കൃഷിചെയ്യാം.
Pineapple is a tropical fruit that can be grown successfully in pots or grow bags on a terrace. It is usually propagated from the crown (top) of a healthy pineapple. Apply organic compost or balanced fertilizer regularly to promote healthy growth. With proper care, a pineapple plant typically takes 18–24 months to produce fruit.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |