ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള പാനിയങ്ങളിൽ ഒന്നാണ് ചായ. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ചായ കിട്ടും. ചിലർക്ക് സമയത്ത് ചായ കുടിച്ചില്ലെങ്കിൽ തലവേദന പോലും വരുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാന കഴിയും. ചായയുടെ പേരിൽ വ്യത്യസ്തമായ ഒരു റെക്കാഡ് സ്വന്തമാക്കിയ വ്യക്തിയാണ് ദക്ഷിണാഫ്രിക്ക സ്വദേശിനിയായ ഇൻഗർ വാലന്റൈൻ.
ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കപ്പ് ചായ തയാറാക്കിയതിന്റെ പേരിലാണ് ഇൻഗർ ഗിന്നസ് ബുക്കിൽ ഇടംനേടിയത്. 249 കപ്പ് റോയ്‌ബോസ് ചായയാണ് ഇൻഗർ തയാറാക്കിയത്. ദക്ഷിണാഫ്രിക്കയിൽ സുലഭമായ ആസ്പലാതസ് ലിനേരിയസ് ഔഷദ സസ്യത്തിന്റെ ഇലകൾ കൊണ്ടാണ് ഈ ചായ തയാറാക്കുന്നത്. റോയ്‌ബോസ് ഒറിജിനൽ, വാനില, സ്ട്രോബെറി എന്നിങ്ങനെ മൂന്ന് ഫ്ലേവറുകളിലാണ് ചായ തയാറാക്കിയത്.
ഓരോ ചായപാത്രത്തിലും നാല് വീതം ടീ ബാഗുകൾ വച്ചാണ് ഇൻഗർ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം കപ്പ് ചായ തയാറാക്കിയത്. നാല് കപ്പ് ചായ ഉൾക്കൊള്ളുന്നതായിരുന്നു ഒരു ചായപാത്രം. റോയ്ബോസ് ചായ ആയി പരിഗണിക്കണമെങ്കിൽ ടീ ബാഗുകൾ കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും കുതിർന്നിരിക്കണം. ചായ പാഴാകാൻ പാടില്ലെന്ന് ഗിന്നസ് അധികൃതരുടെ നിബന്ധനയുമുണ്ടായിരുന്നു. 2022ലാണ് ഇൻഗർ ഈ നേട്ടം കൈവരിച്ചത്. ഇങ്ങനെ തയ്യാറാക്കിയ ചായ പാഴാകാതിരിക്കാൻ പ്രാദേശികവാസികളും വിദ്യാർത്ഥികളും അത് കുടിച്ചുവെന്നാണ് വിവരം.
South African woman Inge Valentine earned a Guinness World Record by preparing 249 cups of rooibos tea in just one hour. She used rooibos, a tea made from the leaves of the indigenous Aspalathus linearis plant, and prepared it in three flavors original, vanilla, and strawberry
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |