SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.54 PM IST

വേലിക്കകത്ത് ചിരിതൂകി വി.എസ്

h
ഉണ്ണികാനായി നിർമ്മിച്ച വി.എസിന്റെ ശിൽപം മകൻ അരുൺ കുമാർ കാണുന്നു

ആലപ്പുഴ: ഓർമ്മകളിലേക്ക് മാഞ്ഞ വി.എസ്. അച്യുതാനന്ദൻ വീണ്ടും വേലിക്കകത്തെ മുറ്റത്ത് എത്തുന്നു. വി.എസിന്റെ ഒന്നാം ചരമവാർഷിക ദിനമായ നാളെ വേലിക്കകത്ത് എത്തുന്നവരെ സ്വീകരിക്കുക ചിരിതൂകി നിൽക്കുന്ന വി.എസിന്റെ അർദ്ധകായ പ്രതിമയായിരിക്കും. മകൻ വി.എ. അരുൺ കുമാറിന്റെ ആവശ്യപ്രകാരം ശില്പി ഉണ്ണി കാനായിയാണ്‌ ശില്പമൊരുക്കിയത്. കണ്ണൂർ പയ്യന്നൂരിൽ ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് മൂന്നരയടി ഉയരത്തിൽ ഫൈബർ ഗ്ലാസിൽ വെങ്കലനിറം പൂശിയ അർദ്ധകായ ശില്പം തയ്യാറായത്. പ്രതിമ ഇന്ന് കണ്ണൂരിൽ നിന്ന് ആലപ്പുഴയ്ക്ക് യാത്ര തിരിക്കും. കഴിഞ്ഞ ദിവസം പണിപ്പുരയിലെത്തിയ അരുൺകുമാർ കളിമണ്ണിൽ നിർമ്മിച്ച ശില്പം വിലയിരുത്തി നിർദ്ദേശങ്ങൾ നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA