SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.54 AM IST

3 കോടിക്ക് മന്ത്രി സ്ഥാനം: 'വാഗ്ദാന' ഉടമയെ തേടി പൊലീസ് ഡൽഹിക്ക്

d

കോഴിക്കോട് : മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന് എലത്തൂരിലെ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് 'വാഗ്ദാനം' ചെയ്തയാളെ തേടി അന്വേഷണ സംഘം ഡൽഹിയിലേക്ക്. ഫോൺ വിളിക്ക് പിന്നിലുള്ള ആളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതിനെ

തുടർന്നാണിത്.

ഡൽഹി പൊലീസിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനാണ് ശ്രമം. ഇയാളുടെ മൊബൈൽ ഫോൺ നിരീക്ഷിച്ചു വരുകയാണ്. സംഭവത്തിന് പിന്നിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് വിവരം. കോഴിക്കോട് ജില്ലയിലെ എം.പിയെ ബന്ധപ്പെട്ട അതേ മൊബൈൽ നമ്പറിൽ നിന്നാണ് എം.എൽ.എയെയും വിളിച്ചതെന്ന് കണ്ടെത്തി.രണ്ട് കോളുകളും ഒരേ ഫോണിൽ നിന്നാണ് നടത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു.സംഭവത്തിന് പിന്നിൽ മലയാളികളുടെ സഹായമുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. സിറ്റി സൈബർ പൊലീസ് അസി.കമ്മിഷണർ എസ്.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDHYA BALAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA