
കൊച്ചി:ബാങ്കിംഗ് മേഖലയിലെ ഏഴ് സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്ത അഖിലേന്ത്യ ബാങ്ക് പണിമുടക്ക് സംസ്ഥാനത്ത് പൂർണം. എല്ലാ ബാങ്കുകളുടെയും ശാഖകൾ അടഞ്ഞുകിടന്നു.ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധധർണ നടത്തി.
ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ 28, 29, 30 തിയതികളിൽ പണിമുടക്കും. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ആഴ്ചയിൽ അഞ്ച് ദിവസം ബാങ്കിംഗ് നടപ്പാക്കുക, ഉഭയകക്ഷി കരാർ പ്രകാരമുള്ള ധാരണകൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |