SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.52 AM IST

കോൺഗ്രസിന്റെ പുനരധിവാസ ഭൂമിയിൽ നിർമ്മാണം തുടങ്ങി

ss

മേപ്പാടി: മുണ്ടക്കൈചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് ആവിഷ്‌കരിച്ച പുനരധിവാസ ഭൂമിയിൽ ഒടുവിൽ നിർമ്മാണം തുടങ്ങി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിട്ട് നാലു മാസം പിന്നിടുമ്പോഴാണ് നിർമ്മാണജോലി സജീവമാകുന്നത്. നിർമ്മാൺ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല. ആദ്യ ഘട്ടത്തിൽ 28 വീടുകളാണ് നിർമ്മിക്കുന്നത്. ഭൂമി പ്ലോട്ടുകൾ തിരിച്ചു. ആറു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. 1,100 സ്‌ക്വയർഫീറ്റ് വിസ്തൃതിയിലുള്ള വീടുകളാണ് നിർമ്മിക്കുന്നത്. വീടുകൾക്ക് പുറമെ അനുബന്ധ കെട്ടിടങ്ങളും നിർമ്മിക്കും. മേപ്പാടി ചുണ്ടേൽ റോഡിൽ കുന്നമ്പറ്റയിലാണ് വീടുകൾ നിർമ്മിക്കുന്നത്.
ഫെബ്രുവരി 26നാണ് രാഹുൽ ഗാന്ധി മേപ്പാടി കുന്നമ്പറ്റയിലെ ഭൂമിയിൽ തറക്കല്ലിട്ടത്. ഇവിടെ 100 വീടുകൾ നിർമ്മിക്കുമെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി.ജെ. ഐസക് പറഞ്ഞു. നൂറു വീടുകൾ കോൺഗ്രസും 30 വീടുകൾ യൂത്ത് കോൺഗ്രസും ചേർന്ന് നിർമ്മിച്ചു നൽകുമെന്നായിരുന്നു പ്രഖ്യാപനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA