SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.54 PM IST

കേരള സർവകലാശാലയിൽ പി.എം-ഉഷ പദ്ധതികൾ വേഗത്തിലാക്കും

aa

തിരുവനന്തപുരം: പി.എം-ഉഷ പദ്ധതിയുടെ 100കോടി സഹായമുപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കേരള സർവകലാശാല. അക്കാഡമിക് ബ്ലോക്കിനും ഹോസ്റ്റലുകൾക്കുമായി 75.64കോടിയാണ് വകയിരുത്തിയത്. ജൽ ശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ 'വാപ്കോസു'മായി നിർമ്മാണത്തിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. രണ്ട് സ്വകാര്യ കമ്പനികൾക്ക് 'വാപ്കോസ്' നിർമ്മാണ കരാറും നൽകി. പിന്നീട് തുടർനടപടികളുണ്ടായില്ല. പദ്ധതിയിൽ നിന്ന് 'വാപ്കോസ്' പിൻവാങ്ങിയ സ്ഥിതിയിലായിരുന്നു. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ പണം നഷ്ടമാവുന്ന സാഹചര്യമുണ്ടായതോടെ സിൻഡിക്കേറ്റിലെ ഗവർണറുടെ പ്രതിനിധികളായ ഡോ. വിനോദ്കുമാർ ടി ജി നായരും പി എസ് ഗോപകുമാറും വിഷയം ഗവർണറുടെ ശ്രദ്ധയിൽ പെടുത്തി. 'വാപ്കോസ്' സി.എം.ഡിയുമായി ഗവർണർ സംസാരിച്ചു. നിർമ്മാണം വേഗത്തിലാക്കാമെന്ന് ധാരണയിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA