SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.48 PM IST

കെ.എസ്.യു പ്രവർത്തകർക്ക് വിഷമമുണ്ടായിക്കാണും:കെ.സി വേണുഗോപാൽ

a

പുതുപ്പള്ളി:കെ.എസ്.യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെങ്കിലും ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രി സന്ദർശനാനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുത്.പ്രശ്നം ആദ്യം പരിഹരിക്കാൻ ശ്രമിക്കണം.ജനങ്ങൾ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണിത്.നമ്മുടെ ഭാഗത്ത് നിന്നുതന്നെ അലോസരങ്ങൾ ഉണ്ടാകരുത്.പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA