SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.56 PM IST

ആർത്തവാവധി: 3 മാസത്തിനകം  തീരുമാനിക്കണം

hc

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് പ്രതിമാസം രണ്ട് ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി അനുവദിക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ജോലിസ്ഥലത്തെ പ്രതികൂല സാഹചര്യങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മൂന്ന് വനിതാ കണ്ടക്ടർമാരും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ക്ഷേമസംഘടനയായ ഫോറം ഫോർ ജസ്റ്റിസും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവരാണ് ഹർജിക്കാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA