SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.56 PM IST

ജിയോണയെ ശുപാർശചെയ്തത് സമ്മതിച്ച് ഡീൻ കുര്യാക്കോസ്

a

മൂവാറ്റുപുഴ: ഗവ. പ്ലീഡറായി ജിയോണ ജെയിംസിനെ ശുപാർശ ചെയ്ത കാര്യം സമ്മതിച്ച് ഡീൻ കുര്യാക്കോസ് എം.പി. ജിയോണയെ പരിചയമുണ്ട്. പദവിക്ക് യോഗ്യയാണെന്ന് ബോദ്ധ്യമുള്ളതിനാലാണ് മുഖ്യമന്ത്രിക്ക് ശുപാർശക്കത്ത് നൽകിയത്. 2022 മുതൽ ഇവർ ലായേഴ്സ് കോൺഗ്രസ് പ്രവർത്തകയാണ്. കോൺഗ്രസിൽ എപ്പോൾ എത്തിയെന്ന് നോക്കേണ്ടതില്ല. സന്ദീപ് വാര്യർ പാർട്ടിയിൽ വന്നപ്പോൾ ആരും എതിർത്തില്ല. യു.ഡി.എഫിന് ഒപ്പം നിന്നാൽ ആരായാലും അംഗീകരിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. പ്ളീഡർ നിയമനവിവാദം അജണ്ടയാക്കേണ്ടവർ ആക്കട്ടെയെന്നും അലോഷ്യസ് സേവ്യറിന്റെ നിലപാടിനോടുള്ള ചോദ്യത്തിന് ഡീൻ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEAN KURIAKOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA