SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.54 PM IST

ഡ്രെെവർക്ക് ഹൃദയാഘാതം ,​ കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

sindhu
സിന്ധു

പുതുക്കാട്: ഹൃദയാഘാതം മൂലം ഡ്രൈവർ കുഴഞ്ഞുവീണതിനെത്തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. കാഞ്ഞൂപ്പാടം പൊരന്തരപ്പിള്ളി റോയ്‌സന്റെ ഭാര്യ സിന്ധുവാണ് (48) മരിച്ചത്. ഇന്നലെ രാവിലെ 6ന് പുതുക്കാട് ജംഗ്ഷനിലായിരുന്നു സംഭവം.

പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ചാലക്കുടിയിലേക്ക് സർവീസ് നടത്തുന്ന ഓർഡിനറി ബസാണ് റോഡ് സൈഡിലൂടെ നടന്നുപോയ സിന്ധുവിനെ ഇടിച്ചത്. തെറിച്ചുവീണ സിന്ധുവിന്റെ ശരീരത്തിലൂടെ പിൻചക്രം കയറിയിറങ്ങി. സമീപത്തെ ബേക്കറിയുടെ ഷട്ടറിലിടിച്ചാണ് ബസ് നിന്നത്. മകളെ ബസ് കയറ്റിവിട്ട ശേഷം സ്‌കൂട്ടറെടുക്കാൻ പോവുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് പുതുക്കാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിന്ധുവിന്റെ സംസ്‌കാരം നടത്തി. മക്കൾ: ആൻമരിയ, ആരോൺ.

ബസ് ഡ്രൈവർ എറണാംകുളം ചോയിക്കര മോളത്ത് വീട്ടിൽ ബാബുവിനെ (51) തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA