ആലപ്പുഴ: അതിശക്തമായ മഴയിൽ വെള്ളം കയറിയ കുട്ടനാട്ടിലേക്ക് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ എത്താത്തതിൽ അതൃപ്‌തി അറിയിച്ച് കുട്ടനാണ് എംഎൽഎ റജി ചെറിയാൻ. മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും തിരിച്ച് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തോട്ടപ്പള്ളി സ്‌പിൽ വേയിൽ മുന്നൊരുക്കങ്ങൾ നടക്കാത്തതിലും റജി ചെറിയാൻ പരാതി പറഞ്ഞു.
'കുട്ടനാട്ടിലെ എല്ലാ വീടുകളിലും വെള്ളം കയറി. വെള്ളം പൊങ്ങുന്നത് കാണുമ്പോൾ ഭൂരിഭാഗംപേരും നാടുവിട്ട് പോവുകയാണ്. എടുക്കാനൊരു വസ്‌ത്രം പോലുമില്ലാതെയാണ് അവർ തിരുവല്ല ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് പലായനം ചെയ്‌ത് പോകുന്നത്. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും വിളിച്ചത്. അവർ ഫോണെടുത്തില്ല. തീർച്ചയായും തിരിച്ച് വിളിക്കുമെന്നാണ് പ്രതീക്ഷ. തോട്ടപ്പള്ളി സ്‌പിൽ വേയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുകയാണ്. റോഡിൽ നിന്നുകൊണ്ട് അത് മാറ്റുന്നത് ഗതാഗത തടസത്തിന് കാരണമാകും. ജങ്കാർ എത്തിച്ച് മാലിന്യം നീക്കാനാണ് ഉദ്ദേശിക്കുന്നത്' - റജി ചെറിയാൻ പറഞ്ഞു.
Ruling party MLA Raji Cherian criticized the Kerala government over the flood situation in Kuttanad, saying neither the Chief Minister nor other ministers visited the affected region. He claimed he could not reach the Chief Minister and Revenue Minister by phone and also raised concerns over delays in clearing waste from the Thottappally Spillway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |