SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.51 AM IST

രാമായണ ട്രെയിലർ, ഏറെ കൈയടി രാവണന്

sss

രൺബീർ കപൂർ,​ സായ് പല്ലവി, യഷ് എന്നിവർ ഒന്നിക്കുന്ന രാമായണ: പാർട്ട് 1 എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ദൃശ്യങ്ങളുമായി ട്രെയിലർ പുറത്തിറങ്ങി. ഇന്ത്യയിൽ ബ്രഹ്മ മുഹൂർത്തത്തിൽ അതായത് പുലർച്ചെ 4.15നാണ് ട്രെയിലർ റിലീസ് ചെയ്തത്. രാജ്യമില്ലാത്ത രാജാവായാണ് യഷ് ട്രെയിലറിന്റെ തുടക്കത്തിൽ എത്തുന്നത്. തുടർന്ന് വളരെ പെട്ടെന്ന് മൂന്നു ലോകങ്ങളും കീഴടക്കുന്ന രാവണന്റെ രാജാവായുള്ള കിരീട ധാരണവും ട്രെയിലറിൽ കാണാം. ഒരു യോദ്ധാവ് എന്ന നിലയിൽ ശ്രീരാമന്റെ കരുത്ത്,​ സീതയുടെ സ്വയംവരം,​ ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും 14 വർഷത്തെ വനവാസത്തിലേക്ക് അയക്കാനായി കൈകേയി ആവശ്യപ്പെടുന്ന ദൃശ്യങ്ങളും ട്രെയിലറിലുണ്ട്.

ശ്രീരാമനായി എത്തുന്ന രൺബീർ കപൂറിന്റെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുമ്പോൾ ഏറെ കൈയടി നേടുന്നത് യഷിന്റെ രാവണനാണ്. യഷിന്റെ കരിയറിലെ മികച്ച പെർഫോമൻസ് എന്നാണ് ആരാധകർ നൽകുന്ന കമന്റ്. രാജകീയ ഗാംഭീര്യവും ഭയപ്പെടുത്തുന്ന ഭാവാഭിനയം നിറഞ്ഞതാണ് യഷിന്റെ ലുക്ക്. ഹനുമാനായി എത്തുന്ന സണ്ണി ഡിയോളിനെ ട്രെയിലറിൽ കാണിച്ചിട്ടില്ല. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസായി എത്തും.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലാണ് പുറത്തിറങ്ങിയത് . സോണി പിക്ചേഴ്സ് ആണ് അന്താരാഷ്ട്ര വിതരണം . ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് പി.ആർ.ഒ ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANA TRAILER, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY