തിരുവനന്തപുരം: തലസ്ഥാനത്ത് ചാന്നാങ്കരയിൽ ചെറുമകൻ അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മേഴ്സിയാണ് (65) കൊല്ലപ്പെട്ടത്. മേഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. നാട്ടുകാരാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. ഇരുവരും വീട്ടിൽ നിരന്തരം വഴക്കിട്ടിരുന്നതായാണ് വിവരം. ഇന്ന് രാവിലെയും ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിനിടെയാണ് മേഴ്സിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
തുടർന്ന് രക്തം പുരണ്ട കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ താൻ കൊല നടത്തിയെന്ന് സമീപവാസികളോട് പറഞ്ഞു. ഇവരാണ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞത്. പിന്നാലെ വീട്ടിൽനിന്ന് പോയ ഷിബിനെ കഠിനംകുളത്ത് നിന്ന് പൊലീസ് കസ്റ്രഡിയിൽ എടുക്കുകയായിരുന്നു. പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
A 65-year-old woman named Mercy was allegedly murdered by her grandson at Channankara in Thiruvananthapuram. Police took her daughter’s son, Shibin, into custody in connection with the incident. The murder reportedly took place around 10 am, and local residents informed the police. The motive behind the crime is not yet clear, and an investigation is underway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |