SignIn
Kerala Kaumudi Online
Sunday, 20 September 2026 3.38 PM IST

പി.എഫ് പെൻഷൻകാർക്ക് ഓണം ആഘോഷിക്കേണ്ടേ?

1

എല്ലാവിധ സർക്കാർ പെൻഷനും ഓണം പ്രമാണിച്ച് നേരത്തേ കൊടുത്തു. തുച്ഛമായ പി.എഫ് പെൻഷൻ ആണെങ്കിലും ഓണം പ്രമാണിച്ച് നേരത്തേ കൊടുക്കാൻ യാതൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. മിനിമം പെൻഷൻ വർദ്ധനയിലും ഇതുവരെ തീരുമാനം ഒന്നുമായില്ല. ഹയർ പെൻഷൻ വർദ്ധനയാണെങ്കിൽ ഒരു വിഭാഗത്തിനു കൊടുക്കാതെ നിയമനടപടിയിലേക്ക് തള്ളിവിടുന്നു. പി.എഫ് പെൻഷൻകാരോട് മാത്രം എന്താണിത്ര അവഹേളനം. പി.എഫ് പെൻഷൻ കിട്ടുന്നതു കൊണ്ട് മറ്റു സർക്കാർ പെൻഷന് അപേക്ഷ കൊടുക്കാനും പറ്റില്ല.

-തോമസ് കുട്ടി ബി.പി,

കളമശ്ശേരി


മെ​ഡി​സെ​പ്:
അ​പാ​ക​ത​ ​പ​രി​ഹ​രി​ക്ക​ണം

കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​മെ​ഡി​സെ​പ് ​പ​ദ്ധ​തി​യി​ൽ​ ​ദ​മ്പ​തി​മാ​രാ​യ​ ​സ​ർ​വീ​സി​ലു​ള്ള​വ​രി​ൽ​ ​നി​ന്നും​ ​പെ​ൻ​ഷ​ൻ​കാ​രാ​യ​വ​രി​ൽ​ ​നി​ന്നും​ ​ഒ​രേ​സ​മ​യം​ ​പ്രീ​മി​യം​ ​തു​ക​ ​ഈ​ടാ​ക്കു​ന്നു.​ ​എ​ന്നാ​ൽ,​​​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​രി​ര​ക്ഷ​ ​ര​ണ്ടു​പേ​ർ​ക്കും​ ​കൂ​ടി​ ​ചേ​ർ​ത്ത് ​ഒ​രാ​ൾ​ക്ക് ​മാ​ത്ര​മാ​യി​ ​ന​ൽ​കി​വ​രു​ന്ന​ ​അ​പാ​ക​ത​ ​നി​ല​വി​ലു​ണ്ട്.​ ​ര​ണ്ടു​പേ​രി​ൽ​ ​നി​ന്നും​ ​വി​ഹി​തം​ ​ഈ​ടാ​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​തു​ക​ ​ഇ​ര​ട്ടി​യാ​ക്കു​ക​യോ​ ​അ​ല്ലെ​ങ്കി​ൽ,​​​ ​അ​പാ​ക​ത​ ​പ​രി​ഹ​രി​ച്ച് ​ഒ​രാ​ളി​ൽ​ ​നി​ന്ന് ​മാ​ത്ര​മാ​യി​ ​തു​ക​ ​പ​രി​മി​ത​പ്പെ​ടു​ത്തു​ക​യോ​ ​ചെ​യ്യ​ണം.

-​ന​സീ​ർ,​
റി​ട്ട.​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി.



ജു​​​വ​​​നൈ​​​ൽ​​​ ​​​ജ​​​സ്റ്റി​​​സ്
ആ​​​ക്ട് ​​​പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണം
​​​​സാ​​​മൂ​​​ഹി​​​ക​​​ ​​​ചു​​​റ്റു​​​പാ​​​ടു​​​ക​​​ൾ​​​ ​​​കു​​​റ്റ​​​കൃ​​​ത്യം​​​ ​​​ചെ​​​യ്യു​​​ന്ന​​​തി​​​ലേ​​​ക്ക് ​​​ന​​​യി​​​ക്കു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ഘ​​​ട​​​ക​​​മാ​​​ണ്.​​​ ​​​കൊ​​​ല​​​പാ​​​ത​​​കം​​​ ​​​പോ​​​ലു​​​ള്ള​​​ ​​​കു​​​റ്റ​​​കൃ​​​ത്യം​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​പ്രാ​​​യം​​​ ​​​ഒ​​​രു​​​ ​​​ത​​​ട​​​സ​​​മ​​​ല്ലെ​​​ന്ന് ​​​തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ ​​​സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ​​​ദി​​​വ​​​സേ​​​ന​​​ ​​​പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്.​​​ ​​​ക്രൂ​​​ര​​​മാ​​​യ​​​ ​​​കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ​​​ ​​​പ്ര​​​തി​​​ക​​​ളാ​​​കു​​​ന്ന​​​വ​​​ർ​​​ ​​​'​​​പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ല​​​'​​​ ​​​എ​​​ന്ന​​​ ​​​ആ​​​നു​​​കൂ​​​ല്യം​​​ ​​​ന​​​ൽ​​​കി​​​ ​​​ശി​​​ക്ഷ​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് ​​​ഇ​​​ര​​​ക​​​ളോ​​​ടും​​​ ​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​മു​​​ള്ള​​​ ​​​അ​​​നാ​​​ദ​​​ര​​​വാ​​​ണ്.​​​ ​​​ജു​​​വ​​​നൈ​​​ൽ​​​ ​​​ജ​​​സ്റ്റി​​​സ് ​​​ആ​​​ക്ടി​​​ലെ​​​ ​​​പ്രാ​​​യ​​​പ​​​രി​​​ധി​​​ ​​​പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ച്ച്,​​​ ​​​ഇ​​​ത്ത​​​രം​​​ ​​​കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്ക് ​​​ക​​​ഠി​​​ന​​​ശി​​​ക്ഷ​​​ ​​​ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ​​​ ​​​നി​​​യ​​​മം​​​ ​​​അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി​​​ ​​​പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണം.​​​ ​​​അ​​​ച്ച​​​ട​​​ക്ക​​​മു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​സ​​​മൂ​​​ഹം​​​ ​​​വാ​​​ർ​​​ത്തെ​​​ടു​​​ക്കാ​​​ൻ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​സ​​​മ​​​ഗ്ര​​​മാ​​​റ്റം​​​ ​​​അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.
-​​​ആ​​​ർ.​​​ ​​​ജി​​​ഷി,
കൊ​​​ല്ലം.

ക​​​ത്തു​​​കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION