കൽപ്പറ്റ: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കായിക വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന കായിക മിത്രം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിവിധ കായിക ഇനങ്ങളിൽ സാമൂഹിക പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളിൽ പരിശീലനം ഒരുക്കി കായിക ക്ഷമതയും ആരോഗ്യവുമുള്ള തലമുറയെ വാർത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യം. പിണങ്ങോട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ ക്രെഡൻസ് എജു സൊല്യൂഷൻസ് സ്‌പോൺസർ ചെയ്ത കായിക ഉപകരണങ്ങൾ സ്‌കൂളിന് കൈമാറി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. ചിത്രലേഖ, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി അഷ്റഫ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ നിസാർ കമ്പ, ഹയർസെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ ഡോ പി.എ. അബ്ദുൽ ജലീൽ, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ഡയറ്റ് ലക്ചറർ ഡോ സതീഷ് ബാബു, സ്‌കൂൾ പ്രധാന അദ്ധ്യാപകൻ കെ. അബ്ദുൽസലാം, വാർഡ് അംഗം ഷമീറ മുത്തലിബ്, എസ്.എം.സി കൺവീനർ ലത്തീഫ് പുനത്തിൽ, സ്റ്റാഫ് സെക്രട്ടറി എം. അബൂബക്കർ, പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, എം.പി.ടി.എ. പ്രസിഡന്റ് സൽമ സലാം തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |