SignIn
Kerala Kaumudi Online
Wednesday, 05 August 2026 10.44 AM IST

കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നു  കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ  മൂക്ക് പൊത്താതെ വയ്യ !

waiste-
കെ.എസ്.ആർ.ടി.സി. ഡിപ്പോയിലാണ് ശൗചാലയത്തിൽ നിന്നുള്ള മാലിന്യം പുറത്തേയ്ക്ക് ഒഴുകുന്നു

മാനന്തവാടി: കെ.എസ്.ആർ.ടി.സി. ഡിപ്പോയിലാണ് ശൗചാലയത്തിൽ നിന്നുള്ള മാലിന്യം ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നു. ശൗചാലയം ഉപയോഗിച്ചാൽ മാലിന്യം പരന്നൊഴുകുകയാണ് ഇതൊടെ പരിസരത്താകെ ദുർഗന്ധവും രൂക്ഷമാണ്. മൂക്കു പൊത്താനാവാതെ ശൗചാലയത്തിലേക്ക് പ്രവേശിക്കാനാവാത്ത സാഹചര്യമാണുള്ളത്. മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡ് പൊളിച്ചതോടെ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും താഴെയങ്ങാടിയിലെ ഡിപ്പോയിലെത്തുന്നുന്നുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് വീതം ശൗചാലയങ്ങളാണുള്ളത്. നാനൂറോളം ജീവനക്കാരും പ്രതിദിനമെത്തുന്ന യാത്രക്കാരുമുൾപ്പെടെ ആയിരത്തോളം പേരാണ് ശൗചാലയം ഉപയോഗിക്കുന്നത്. ദീർഘദൂര യാത്രാ ബസുകളും ഇപ്പോൾ ഡിപ്പോയിൽ നിന്നു പുറപ്പെടുന്നതിനാൽ ഡിപ്പോയിലെത്തുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ശൗചാലയം വൃത്തിയാക്കുന്നയാൾ ബക്കറ്റിൽ വെള്ളം കോരിയൊഴിച്ചാണ് വൃത്തിയാക്കുന്നത്. വൈകീട്ട് അഞ്ചിനു ജോലി കഴിഞ്ഞ് പോയി പിറ്റേന്ന് എത്തുമ്പോഴേക്കും കക്കൂസ് മാലിന്യം പടർന്നു കിടക്കുന്നുണ്ടാവും. മഴക്കാലമെത്തിയതോടെ ഇത് വലിയ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കാനിടയുണ്ട്. യാത്രക്കാരുടേയും ജീവനക്കാരുടേയും പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കക്കൂസ് മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യമുയരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL