SignIn
Kerala Kaumudi Online
Sunday, 20 September 2026 7.56 PM IST

വ്യത്യസ്തനാം പാത്താടനച്ചൻ, ഓപ്പറേഷൻ തൂഫാനിലും

father
ഫാ. വർഗീസ് പാത്താടൻ

ചാലക്കുടി: വ്യത്യസ്തനാമൊരു പള്ളി വികാരിയെ തിരിച്ചറിഞ്ഞ് ഓപ്പറേഷൻ തൂഫാൻ വാരിയേഴ്‌സ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചാലക്കുടി പൊലീസ് സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ സമാപന ചടങ്ങിലായിരുന്നു ചാലക്കുടി ഫെറോന വികാരി ഫാ.വർഗീസ് പാത്താടൻ തികച്ചും വ്യത്യസ്തനായത്. കറുത്ത ഉടുപ്പ് ധരിച്ചെത്തിയ പാത്താടൻ അച്ചൻ, ഓപ്പറേഷൻ തൂഫാന്റെ വിജയത്തിനായി വിളിച്ച മുദ്യാവാക്യം വിദ്യാർത്ഥികൾ ഏറ്റുപിടിച്ചു. സർക്കാരിന്റെ ലഹരിമുക്ത മുന്നേറ്റത്തിന് അദ്ദേഹം ഐക്യദാർഢ്യവും അർപ്പിച്ചു.

പതിവുപോലെ സൈക്കിലായിരുന്നു വികാരി വർഗീസ് പാത്താടന്റെ വരവ്. ചെരുപ്പും ധരിച്ചിരുന്നില്ല. സാധാരണക്കാരന്റെ വാഹനമാണ് സൈക്കിൾ. ഇതു സ്ഥിരമാക്കിയാൽ പല ജീവിത ശൈലി രോഗങ്ങളേയും അകറ്റി നിറുത്താം. അതുകൊണ്ടാണ് എന്നും സൈക്കിൾ സവാരി ഇഷ്ടപ്പെടുന്നതും. കഴിവതും നടത്ത യാത്രയാണ് ഇഷ്ടം. അച്ചൻ പറയുന്നു. പൗരോഹിത്യം സ്വീകരിച്ചതു മുതൽ ചെരുപ്പ് ഉപേക്ഷിച്ചു. മണ്ണിൽ നിന്നെത്തി, മണ്ണിലേക്ക് മടങ്ങുന്നവരാണ് മനുഷ്യർ. കാലിൽ ചെരിപ്പിട്ട് മണ്ണുമായുള്ള ബന്ധം വിഛേദിക്കാനും അദ്ദേഹത്തിന് താത്പര്യമില്ല. നോയ്മ്പ് കാലഘട്ടങ്ങളിൽ കറുത്ത ലോഹയാണ് വേഷം. എല്ലാ പൊതു പരിപാടികളിലെ സാന്നിദ്ധ്യം അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. ഇതാണ് പാത്താടൻ അച്ചന്റെ മതം. അങ്ങനെ വൈദികനെ നാട് തിരിച്ചറിയുകയാണ്.

English Summary

Father Varghese Pathadan, Vicar of Chalakudy Forane, was recognized by 'Operation Toofan Warriors' at an anti-drug campaign event. Arriving barefoot and by bicycle, he raised slogans for the initiative's success and expressed solidarity with the government's drug-free movement. His simple lifestyle and active community involvement made him stand out.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, PATHADANACHAN, OPERATION TOOFAN, PAATADANACHAN KERALA, OPERATION TUFAN KERALA, പാത്താടനച്ചൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL