SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.55 AM IST

സെമിനാർ സംഘടിപ്പിച്ചു

e

തൃശൂർ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും തൃശൂർ ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'എല്ലാവർക്കും ബിരുദം' തുടർപഠന പദ്ധതി സെമിനാർ തൃശൂർ സിവിൽ സ്റ്റേഷൻ അനെക്സ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. എസ്.ജി.ഒ.യു പട്ടാമ്പി റീജിയണൽ സെന്റർ ഡയറക്ടർ പ്രൊഫ.ഇ.വനജ അദ്ധ്യക്ഷയായി.

എസ്.ജി.ഒ.യു ഹിസ്റ്ററി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.എ.എസ്.അരുൺ വിഷയാവതരണം നടത്തി. ഇക്കണോമിക്സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ.സ്മിത എക്സ്പെർട്ട് സെഷനും തൃശൂർ ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ വി.വി.ശ്യാംലാൽ പ്രഭാഷണവും നടത്തി. വി.എൽ.ഹേമന്ത് സ്വാഗതവും കെ.എം.സുബൈദ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL