SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.57 PM IST

ഫ്ലാറ്റുകളിൽ പി.എൻ.ജി. പദ്ധതിക്ക് തുടക്കം

ഗുരുവായൂർ: ജില്ലയിലെ ബഹുനില സമുച്ചയങ്ങളിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് എത്തിക്കുന്നതിന്റെ ആദ്യപടിയായി ചെല്ലൂർ കൃഷ്ണ ഗാർഡൻ ഫ്ലാറ്റ് സമുച്ചയത്തിൽ പദ്ധതി കമ്മിഷൻ ചെയ്തു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂർ മുൻ മുനിസിപ്പൽ ചെയർമാൻ എം.കൃഷ്ണദാസ് നിർവഹിച്ചു.

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ പാർവതി, അരുൺ പിള്ള, ജയശങ്കർ,ശശിധരൻ,രാഘവൻ മേനോൻ, ബാലഗോപാൽ, കരുണാകരൻ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പ്രകൃതി വാതക വിതരണം ഉറപ്പാക്കുന്ന പദ്ധതി ഗാർഹിക ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാണെന്ന് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL