SignIn
Kerala Kaumudi Online
Tuesday, 22 September 2026 10.57 PM IST

വിമാനത്തിലെത്തി കവർച്ച: യു.പി സംഘത്തിലെ 11 പേരും പിടിയിൽ

READ ENGLISH VERSION
p

കൊച്ചി: വിമാനത്തിൽ വന്നിറങ്ങി വൻ കൊള്ള ലക്ഷ്യമിട്ട അന്തർ സംസ്ഥാന സംഘത്തിലെ അഞ്ച് പേരെക്കൂടി പൊലീസ് വലയിലാക്കി. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശികളാണിവർ

സംഘത്തിലെ അഞ്ച് പേരെ ഞായറാഴ്ച കളമശേരിയിൽ നിന്നും ഒരാളെ തൃശൂരിൽ നിന്നും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഘത്തിലെ 11 പേരും പിടിയിലായി. സംഘം മുമ്പും കേരളത്തിൽ വന്നിട്ടുണ്ടോ, ഇവർക്ക് വൻ പദ്ധതികളുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ബാങ്ക് ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്.

തൃശൂർ പറവട്ടാനിയിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ വേഷത്തിൽ ബി.എസ്.എൻ.എൽ കേബിൾ മുറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ റൈഹാൻ അറസ്റ്റിലായതാണ് കവർച്ചാ സംഘത്തെ കുരുക്കിയത്. മോഷ്ടാക്കളുടെ നീക്കത്തിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ കൂട്ടാളികൾ കൊച്ചിയിലെ ലോഡ്ജിലുണ്ടെന്ന് റൈഹാൻ വെളിപ്പെടുത്തി. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെ വിവരമറിയിക്കുകയും കളമശേരിയിലെ താവളം പൊലീസ് വളയുകയും ചെയ്തു. കളമശേരി, തൃശൂർ പൊലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിൽ അഞ്ചു പേർ കൂടി പിടിയിലായി. കണ്ണൂർ ടൗൺ പൊലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ബാക്കി അഞ്ചു പേർ വലയിലായത്..

.

ലക്ഷ്യം ചെമ്പ്;ബൈക്ക്

ട്രെയിനിലെത്തിക്കും

വിമാനത്തിൽ കേരളത്തിലെത്തുന്ന സംഘം കവർച്ച മുതൽ കടത്താനും മറ്റും ബൈക്കുകൾ മുൻകൂട്ടി ട്രെയിനിലെത്തിക്കും. കോപ്പർ വയർ മോഷണമാണ് പ്രധാന ലക്ഷ്യം. കെട്ടിട നിർമ്മാണ തൊഴിലാളികളെന്ന വ്യാജേനയാണ് തങ്ങുക. പ്രതികളിൽ നിന്ന് കേബിൾ കട്ടറുകൾ, മാസ്റ്റർ കീകൾ, സ്മാർട്ട്‌ഫോണുകൾ, ആഡംബര വാച്ചുകൾ, 90,500 രൂപ എന്നിവയും നാല് ബൈക്കുകളും പിടിച്ചെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL